NEWS

മലയാളികളുടെ പ്രിയപ്പെട്ട അച്ഛനും മകളും വീണ്ടുമൊന്നിക്കുന്ന 'ഗു' മെയ് 17 ന്

News


സദാസമയവും ഗുളികൻ , യക്ഷി, പ്രേതം ബാധ തെക്കേ ച്ചൊവ്വാ.. എന്നൊക്കെ കേട്ട് ഭീതിയോടെ കഴിയുന്ന ഒരു കൂട്ടം കുട്ടികളടെ കഥയുമായി എത്തുന്ന ഗു എന്ന ചിത്രം മെയ് പതിനേഴിന് പ്രദർശനത്തിനെത്തുന്നു'
കേരളത്തിലെ തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്-ആണ് പ്രദർശനത്തിനെത്തിക്കുന്നത്.
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം നവാഗതനായ മനു രാധാകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നു.

ബാംഗ്ളൂരിൽ നിന്നും മിന്ന എന്ന പെൺകുട്ടി തൻ്റെ മാതാപിതാക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുവാൻ അൽപ്പം അമാനുഷികതകൾ നിറഞ്ഞ തറവാട്ടിലെത്തുന്നതോടെ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഹൊറർസൂപ്പർനാച്വറൽ വിഭാഗത്തിലുള്ള ഈ ചിത്രം കുട്ടികളെ പ്രധാനമായും കേന്ദീകരിച്ചുള്ള താ ണങ്കിലും കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുന്ന ചിത്രമാണ്.

മാളികപ്പുറം എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്ഥാനം പിടിച്ച ദേവ നന്ദയാണ് ഈ ചിത്രത്തിലെ മിന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൈജു ക്കുറുപ്പാണ് നായകൻ.

നിരഞ്ജ് മണിയൻപിള്ള രാജു,. മണിയൻപിള്ള രാജു,കുഞ്ചൻ, അശ്വതി മനോഹരൻ, നന്ദിനി ഗോപാലകൃഷ്ണൻ,ലയാനിംസൺ, ദേവേന്ദ്രനാഥ്, ശങ്കരനാരായണൻ, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ അനീനാ ആഞ്ചലോ, ഗോപികാ റാണി, എന്നിവരും ബാതോരങ്ങളായ, ആൽവിൻ മുകുന്ദ്, പ്രയാൻ, പ്രജേഷ് , ആദ്യാ അമിത്, അഭിജിത്ത് രഞ്ജിത്ത് എന്നിവരും പ്രധാന വേഷങ്ങളിലഭിനയിക്കുന്നു.
 

ഗാനങ്ങൾ - ബിജോയ് കൃഷ്ണൻ - സംഗീതം. ജോനാഥൻ ബ്രൂസ്. ഗാനങ്ങൾ -ചന്ദ്രകാന്ത് മാധവൻ. എഡിറ്റിംഗ്-- വിനയൻ.എം.ജി. കലാസംവിധാനം -ത്യാഗു വേന്പ്പ് - പ്രദീപ് രംഗൻ കോസ്റ്റും ഡിസൈൻ - ദിവ്യാജോബി. പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഹരി കാട്ടാക്കട
പ്രൊഡക്ഷൻ കൺട്രോളർ - എസ്. മുരുകൻ.

 

വാഴൂർ ജോസ്
ഫോട്ടോ - രാഹുൽ രാജ്.ആർ.


LATEST VIDEOS

Latest