NEWS

ഹ്യൂമർ ചെയ്യാനിഷ്ടമാണ്....... രമ്യ സുരേഷ് .

News

പുഷ്പ ഫ്ളവർ അല്ലെടാ ഫയറാണ് ?

ഞാൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെക്കാൾ കൂടുതൽ സ്ക്രീൻ

സ്പേസും ഒപ്പം പെർഫോം ചെയ്യാനുമുള്ള കഥാപാത്രമായിരുന്നു പടവെട്ടിലെ പുഷ്പ . വളരെ ഇൻഡിപെന്റന്റായി കാര്യങ്ങൾ ചെയ്യുന്ന ഒരു പെണ്ണ്. എന്റെ റിയൽ ലൈഫുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കഥാപാത്രമാണ് പുഷ്പ സിനിമയിറങ്ങി ഇത്രയായിട്ടും പുഷ്പയെ കുറിച്ച് എല്ലാവരും സംസാരിക്കുമ്പോൾ സന്തോഷമുണ്ട്. പുഷ്പയ് ശേഷം ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. പവർഫുള്ളായ സ്ത്രീ കഥാപാത്രങ്ങൾ നമ്മുടെ സിനിമകളിൽ കുറവാണ്.

അതുകൊണ്ട് തന്നെ പുഷ്പയെ പോലെ പവർ ഫുള്ളായ ഒരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണ്

 ആ കഥാപാത്രം എല്ലാവരും എക്കാലത്തും ഓർത്തിരക്കും എന്നത് ഉറപ്പുള്ള കാര്യമാണ്. പു ഷ്‌പയെ പോലെ ശക്തമായ വേഷങ്ങൾ ഇനിയും ചെയ്യണം

കുട്ടൻപിള്ളയുടെ ശിവരാത്രിയിലെ രാജി

 ചെയ്ത ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും വ്യത്യസ്തമായി നിൽക്കുന്നതായതു കൊണ്ട് എല്ലാം പ്രിയപ്പെട്ടതാണ്.  പക്ഷേ കുട്ടൻ പിള്ളയുടെ ശിവരാത്രിയിലെ രാജിയെ ഒരുപാട് ഇഷ്ടമാണ്. ഇത്തിരി കുശുമ്പും കുന്നായ്മയും എല്ലാം നിറഞ്ഞു നിൽക്കുന്ന കഥാപാത്രം.  ഹ്യൂമർ ചെയ്യാൻ ഒരു പാട് ഇഷ്ടമാണെനിക്ക്.


LATEST VIDEOS

Latest