NEWS

ദളപതി വിജയ്ക്കുവേണ്ടി ആർ ജെ ബാലാജി ഒരുക്കിയ കഥയിൽ സൂര്യ

News

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സൂര്യ അഭിനയിച്ചു അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'ഗംഗുവ'യാണ്. 'സിരുത്തൈ' ശിവ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നവംബർ 14-ന് റിലീസാകുമെന്നുള്ള വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യയുടെ 44-ാമത്തെ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ച്‌ കൊണ്ടിരിക്കുന്നത്. പൊങ്കലിന് റിലീസ് ചെയ്യുംവിധമായാണ് ഈ ചിത്രം ഒരുങ്ങി വരുന്നത്. ഈ ചിത്രത്തിന് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വാടിവാസൽ' എന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുക എന്നുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ 'എൽ.കെ.ജി', 'മൂക്കുത്തി അമ്മൻ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത നടനും, സംവിധായകനുമായ ആർ.ജെ.ബാലാജി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ അഭിനയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഈ ചിത്രത്തിൽ സൂര്യ അഭിനയിക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ആർ.ജെ.ബാലാജി സംവിധാനം ചെയ്യാനിരിക്കുന്ന ഈ സിനിമയുടെ കഥ മുൻപ് വിജയ്‌യുടെ അടുക്കൽ അവതരിപ്പിച്ചിരുന്നുവത്രെ! എന്നാൽ വിജയ് ഇതിൽ അഭിനയിക്കാൻ താല്പര്യം കാണിച്ചില്ല എന്നും ഇപ്പോൾ ആ കഥയിലാണ് സൂര്യ അഭിനയിക്കാൻ സമ്മതിച്ചിരിക്കുന്നത് എന്നും ഒരു റിപ്പോർട്ടുണ്ട്. ആർ.ജെ.ബാലാജി ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന ചിത്രം 'മാസാനി അമ്മൻ' ആണ്. ഇതിന്റ വർക്കുകൾ തീർന്നതും സൂര്യയ്‌ക്കൊപ്പമുള്ള ചിത്രം തുടങ്ങുമെന്നാണ് പറയപ്പെടുന്നത്.


LATEST VIDEOS

Top News