NEWS

രോമാഞ്ചം (ROMANCHAM)

News

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. ചെമ്പന്‍ വിനോദ് ജോസ്, സിജു സണ്ണി, സജിന്‍ ഗോപു,  അസിം ജമാൽ,  സജിൻ ഗോപു,  സിജു സണ്ണി,  അഫ്സൽ പി എച്ച്,  അബിൻ ബിനോ,  അനന്തരാമൻ അജയ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. 

2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഹൊറര്‍ കോമഡിയായി ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം സനു താഹിര്‍ ആണ്. 

ജോണ്‍പോള് ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നിവയുടെ ബാനറില്‍ ജോണ്‍പോള്‍ ജോര്‍ജ്,  ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കിരണ്‍ ദാസാണ് ചിത്രത്തിന്റെ എഡിറ്റര്‍. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണം ചെയ്തത്‌.


LATEST VIDEOS

Reviews