NEWS

ബോളിവുഡിൽ അമീർഖാന്റെ മകനൊപ്പം സായ്പല്ലവി!

News

സുനിൽ പാണ്ഡെ എന്ന സംവിധായകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജുനൈദ്  ഖാനും, സായ് പല്ലവിയും ഒന്നിച്ചഭിനയിക്കാൻ പോകുന്നത്

തെന്നിന്ത്യൻ സിനിമാ താരയാമായ സായ് പല്ലവി ബോളിവുഡിലും അരങ്ങേറ്റം കുറിക്കുവാനി രിക്കുകയാണ്. മലയാളത്തിൽ പുറത്തുവന്നു സൂപ്പർഹിറ്റായ 'പ്രേമം' എന്ന ഒരൊറ്റ ചിത്രം കൊണ്ട് പ്രശസ്തമായ സായ് പല്ലവി തുടർന്ന് തമിഴിലും, തെലുങ്കിലുമായി കുറച്ചു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രശസ്തയായ താരമാണ്. ഇതിന് കാരണം നല്ല കഥയും, കഥാപാത്രവും  ഒത്തുവരികയാണെങ്കിൽ മാത്രമേ സായ് പല്ലവി  അഭിനയക്കാൻ സമ്മതിക്കാറുള്ളൂ എന്നത് തന്നെ.


അങ്ങിനെയുള്ള സായ് പല്ലവിക്ക് ഇപ്പോൾ ബോളിവുഡിൽ നിന്നും നല്ല ഒരു അവസരമാണ് ലഭിച്ചിരിക്കുന്നത്. ബോളിവുഡിലെ പ്രശസ്തനായ ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ നായകനാകുന്ന ചിത്രത്തിലേക്കാണ് സായ് പല്ലവിക്ക് ക്ഷണം വന്നിരിക്കുന്നത്. തമിഴിൽ ഈയിടെ റിലീസായി വൻ വിജയമായ 'ലവ് ടുഡേ' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ് ഇപ്പോൾ ജുനൈദ് ഖാൻ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ ബോണികപൂറിന്റെയും, ശ്രീദേവിയുടെയും  മകളായ  ജാൻവി കപൂറാണ്  അദ്ദേഹത്തിനൊപ്പം നായകിയായി അഭിനയിക്കുന്നത്. ഈ ചിത്രം കൂടാതെ സുനിൽ പാണ്ഡെ എന്ന സംവിധായകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജുനൈദ്  ഖാനും, സായ് പല്ലവിയും ഒന്നിച്ചഭിനയിക്കാൻ പോകുന്നത്.  ഒരു മുഴുനീള പ്രണയകഥയായിട്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്.

ഇതിന് മുൻപും ബോളിവുഡിൽ നിന്നുള്ള ചില സംവിധായകൻമാർ തന്നെ സമീപിച്ചിരുന്നു എന്നും എന്നാൽ കഥയും, കഥാപാത്രവും ഇഷ്ടപ്പെടാത്തതിനാൽ അതിൽ അഭിനയിക്കാൻ വിസമ്മതിക്കുകയായിരുന്നു എന്നും, എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഈ കഥയും ഇതിലെ തന്റെ കഥാപാത്രവും ഇഷ്ടപ്പെട്ടതിനാലാണ് അഭിനയിക്കാൻ സമ്മതിച്ചത് എന്നുള്ള വിവരം സായ് പല്ലവി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. അടുത്തുതന്നെ ചിത്രീകാരണം തുടങ്ങുവരാനിരിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമത്രേ!


LATEST VIDEOS

Top News