NEWS

ചിമ്പുവിനൊപ്പവും സായ് പല്ലവി...

News

കഥയിൽ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു അഭിനയിച്ചുവരുന്ന നടിയാണ് സായ് പല്ലവി. ഈയിടെ തമിഴിൽ പുറത്തുവന്നു വമ്പൻ വിജയമായ 'അമരൻ', ഇപ്പോൾ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന 'തണ്ടേൽ' എന്നീ ചിത്രങ്ങളിൽ താരത്തിന്റെ അഭിനയം പ്രശംസനീയമായിരുന്നു.     സായ് പല്ലവി ഇപ്പോൾ ബോളിവുഡിൽ ഒരുങ്ങി വരുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയായ "രാമായണ'ത്തിൽ സീതയായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തമിഴിൽ  ചിമ്പു അഭിനയിക്കുന്ന അദ്ദേഹത്തിന്റെ 49-ാം ചിത്രത്തിൽ സായ് പല്ലവിയെ നായികയാക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർ താരവുമായി ചർച്ചകൾ നടത്തി വരികയാണെന്നുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. 'അമരൻ', 'തണ്ടേൽ' തുടങ്ങിയ ചിത്രങ്ങളിലേതു പോലെത്തന്നെ ചിമ്പുവിന്റെ ചിത്രത്തിലും വളരെയധികം പ്രാധാന്യമുള്ള കഥാപാത്രമാണത്രെ! അതിനാലാണത്രെ ഈ കഥാപാത്രത്തിൽ സായ് പല്ലവിയെ അഭിനയിപ്പിക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകൾ ശ്രമിച്ചുവരുന്നത്. എന്നാൽ സായി പല്ലവി ചിമ്പുവിനൊപ്പം അഭിനയിക്കാൻ സമ്മതിച്ചുവോ എന്നുള്ളത് കുറിച്ചുള്ള വാർത്തകളൊന്നും പുറത്തുവന്നിട്ടില്ല. അത് അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. സായ് പല്ലവി ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിക്കുകയാണെങ്കിൽ ഇത് ചിമ്പുവിനൊപ്പം താരം അഭിനയിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും.     
   തമിഴിൽ റിലീസായി സുപ്പെർഹിറ്റായ 'പാർക്കിങ്ങ്' എന്ന ചിത്രം സംവിധാനം ചെയ്ത  രാംകുമാർ ബാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.  ഈ ചിത്രത്തിൽ ചിമ്പു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് എത്തുന്നത്. ഏപ്രിലിൽ ഇതിൻ്റെ ചിത്രീകരണം ആരംഭിക്കാനാണ്  പദ്ധതിയിട്ടിരിക്കുന്നത്.


LATEST VIDEOS

Top News