NEWS

സംവിധായികയാകുന്ന സായ് പല്ലവി...

News

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമം' എന്ന സിനിമ മുഖേന തെന്നിന്ത്യൻ സിനിമയിൽ നല്ലതൊരു ഇടം നേടിയ താരമാണ് സായ് പല്ലവി. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലുമായി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച സായ് പല്ലവി ഇപ്പോൾ ബോളിവുഡിലും പ്രവേശിച്ചിരിക്കുകയാണ്. നടൻ അമീർഖാന്റെ മകൻ ജുനൈത്ത്‌ഖാനൊപ്പം ഇനിയും പേരിടാത്ത ഒരു ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു വരുന്ന സായ് പല്ലവി,  തമിഴിൽ  ശിവകർത്തികേയനൊപ്പം, കമൽഹാസൻ നിർമ്മിക്കുന്ന  'അമരൻ' എന്ന ചിത്രത്തിലും, നാഗചൈതന്യക്കൊപ്പം 'തണ്ടേൽ' എന്ന തെലുങ്ക് സിനിമയിലുമാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ കൂടാതെ നിതീഷ് തിവാരി സംവിധാനം ചെയ്യാനിരിക്കുന്ന  'രാമായണം' കഥയിൽ സീതയായി അഭിനയിക്കാനും സായ് പല്ലവി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സായ് പല്ലവി അടുത്ത് തന്നെ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. സായ് പല്ലവിക്ക് സിനിമ  സംവിധാനം ചെയ്യുന്നതിലും വളരെയധികം താല്പര്യം ഉണ്ടത്രേ! അതിനായി ഒരു തിരക്കഥയും ഒരുക്കി വച്ചിട്ടുള്ള സായ് പല്ലവി  ഇപ്പോൾ ഈ തിരക്കഥ സിനിമയാക്കാനുള്ള നിർമ്മാതാവിനെ തേടിവരികയാണത്രെ! നല്ല ഒരു നിർമ്മാതാവ്  ലഭിച്ചതും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി ഉടനെ ചിത്രീകരണം തുടങ്ങാനാണത്രെ സായ് പല്ലവി തീരുമാനിച്ചിരിക്കുന്നത്. ഈ വിവരങ്ങൾ സായ് പല്ലവി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.


LATEST VIDEOS

Top News