'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സായ് പല്ലവി നാഗ ചൈതന്യയ്‌ക്കൊപ്പം തെലുങ്ക് ചിത്രമായ 'തണ്ടേലി'ൽ അഭിനയിച്ചു. ഈ ചിത്രത്തിനെ തുടർന്ന് സായ് പല്ലവി ഇപ്പോൾ ഹിന്ദിയിൽ ഒരുങ്ങുന്ന 'ഏക് ദിൻ', 'രാമായണം' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' നിർമ്മിക്കുന്ന രജനികാന്തിന്റെ 173-ാമത്തെ ചിത്രം സുന്ദർ.സി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചതും. അതിൽ സായ് പല്ലവി അഭിനയിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.
എന്നാൽ പിന്നീട്, കഥ സംബന്ധമായുള്ള പ്രശ്നം കാരണം സുന്ദർ.സി ഈ പ്രോജെക്റ്റിൽ നിന്നും പിന്മാറി. അതിനെ തുടർന്ന് 'ഡോൺ' എന്ന ചിത്രം സംവിധാനം ചെയ്ത സിബി ചക്രവർത്തിയാണ് രജനികാന്തിന്റെ 173-മത്തെ ചിത്രം സംവിധാനം ചെയ്യുന്നതെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഈയിടെ പുറത്തുവന്നത്. ഈ സാഹചര്യത്തിൽ, രജനികാന്തിന്റെ 173-ാമത്തെ ചിത്രം സുന്ദർ.സി സംവിധാനം ചെയ്യാനിരുന്ന സമയത്തിൽ 'രാജ്കമൽ ഫിലിംസ്' സായ് പല്ലവിയുമായി ചർച്ചകൾ നടത്തിയിരുന്നു.
എന്നാൽ ഇപ്പോൾ രജനികാന്തിന്റെ 173-ാമത്തെ ചിത്രത്തിന്റെ സംവിധായകൻ മാറിയെങ്കിലും അതിൽ സായ് പല്ലവി ഉണ്ടായിരിക്കണം എന്നുള്ള കമൽഹാസന്റെ ആവശ്യപ്രകാരം ഈ ചിത്രത്തിൽ താരം അഭിനയിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിബി ചക്രവർത്തി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം ഒരു കുടുംബ കഥയായിട്ടാണത്രെ ഒരുങ്ങുന്നത്. ഇതിൽ രണ്ട് മുൻനിര നടിമാർ ഉണ്ടായിരിക്കുമെന്നും അതിൽ ഒരാൾ സായ്പല്ലവിയായിരിക്കുമെന്നുമാണ് പറയപ്പെടുന്നത്.