NEWS

"അഭിനന്ദനങ്ങള്‍, പ്രണയത്തിന് നിറമില്ല എന്ന് സായ് പല്ലവി തെളിയിച്ചു" താരം വിവാഹിതയായോ?സത്യമെന്ത്

News

സായ് പല്ലവിയും ഒരു പുരുഷനും മാലകള്‍ അണിഞ്ഞ് നില്‍ക്കുന്നതാണ് ചിത്രം

അഭിനയ മികവ് കൊണ്ടും നൃത്ത ചുവടുകൾ കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ തെന്നിദ്ധ്യൻ താര സുന്ദരിയാണ് സായ് പല്ലവി. 'പ്രേമം' സിനിമയിലൂടെയാണ് മലയാളി ആരാധകരുടെ മുന്നിലേക്ക് താരം കടന്നുവന്നു ഗംഭീര പ്രകടനം കാഴ്ചവച്ചത്. ശേഷം ദുൽഖറിൻ്റെ നായികയായി 'കലി' യിലും അഭിനയിച്ചു. ജൂലൈ 15ന് റിലീസ് ചെയ്ത ഗാർഗിയാണ് നടിയുടെ അവസാനമായി പുറത്തിറങ്ങിയ തമിഴ് ചിത്രം. 

മുമ്പ് പല തവണയും സായ്‌യുടെ വിവാഹം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ വീണ്ടും സായ് പല്ലവിയുടെ വിവാഹ വാർത്തകൾ സജീവമായിരിക്കുകയാണ്. എന്നാലിത്തവണ ചിത്രം ഉൾപ്പെടെയാണ് പ്രചാരണം. ഇതിന്‍റെ സത്യാവസ്ഥ എന്താണെന്ന് നോക്കാം.

പ്രചാരണം ഇങ്ങനെ:

'സായ് പല്ലവിക്ക് അഭിനന്ദനങ്ങള്‍, പ്രണയത്തിന് നിറമില്ല എന്ന് സായ് പല്ലവി തെളിയിച്ചു' എന്നുമാണ് മാലയണിഞ്ഞ് നില്‍ക്കുന്ന ചിത്രം സഹിതം ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ്. സായ് പല്ലവിയും ഒരു പുരുഷനും മാലകള്‍ അണിഞ്ഞ് നില്‍ക്കുന്നതാണ് ചിത്രം. നിരവധി പേരാണ് കമൻ്റ് സെക്ഷനിൽ സായ് പല്ലവിക്ക് അഭിനന്ദനം നേരുന്നത് നിരവധിപേരാണ്. 

എന്നാലിത് ഫേക്കാണ്. വാസ്തവം എന്തെന്നാൽ സായ് പല്ലവിയുടെ പുതിയ ചിത്രത്തിൻ്റെ പൂജയോട് അനുബന്ധിച്ചുള്ള ചിത്രമാണ് നടിയുടെ വിവാഹത്തിൻ്റെ പേരിൽ വൈറലാകുന്നത്. എസ്‌കെ21 എന്ന സിനിമയുടെ പൂജയില്‍ നിന്നുള്ള ചിത്രമായിരുന്നു ഇത്. എന്നാല്‍ ഈ ചിത്രത്തില്‍ നിന്ന് പൂജയുടെ ഭാഗം റിമൂവ് ചെയ്ത സായ് പല്ലവിയും സംവിധായകന്‍ രാജ്‌കുമാര്‍ പെരിയസ്വാമിയും മാലയണിഞ്ഞ് നില്‍ക്കുന്ന ഭാഗം മാത്രം കട്ട് ചെയ്തു വിവാഹ ചിത്രമെന്ന പേരില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്ന് വ്യക്തമായി. 

യഥാർത്ഥ ചിത്രം കാണാം:

 

Image


LATEST VIDEOS

Top News