NEWS

നയൻതാരയെ കടത്തിവെട്ടിയ സാമന്ത...

News

ഒരു ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കാനും സാമന്തക്ക് അവസരം വന്നിട്ടുണ്ടത്രേ!

 

 സിനിമയിൽ നിന്നും കുറച്ചു കാലത്തേക്ക് ഇടവേള എടുത്തിരിക്കുകയാണല്ലോ പ്രശസ്ത തെന്നിന്ത്യൻ നടിയായ സാമന്ത! ഇപ്പോൾ വിദേശത്തിൽ താമസിച്ചുവരുന്ന സാമന്ത തനിക്കുള്ള അസുഖം മറ്റും    ആരോഗ്യം സംബന്ധപെട്ട കാര്യങ്ങളിൽ അധിക ശ്രദ്ധചെലുത്തി വരുന്നതോടുകൂടി, അടുത്ത് അഭിനയിക്കാനുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ് എന്നാണ് പറയപ്പെടുന്നത്.

 

ഈയിടെ ഷാരുഖാനോടൊപ്പം നയൻതാര അഭിനയിച്ചു പുറത്തുവന്ന 'ജവാൻ' ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരിക്കുന്നതിനാൽ തെന്നിന്ത്യൻ നടിമാരെ തങ്ങളുടെ ചിത്രങ്ങളിൽ നായകിയാക്കാൻ ബോളിവുഡ് നായക നടന്മാർ താല്പര്യം കാണിച്ചു വരികയാണെന്നുള്ള വാർത്തകൾ  വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സൽമാൻഖാൻ അഭിനയിക്കുന്ന ഒരു ഹിന്ദി  ചിത്രത്തിൽ അഭിനയിക്കാൻ സാമന്തക്ക് അവസരം വന്നിട്ടുള്ളതായ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

 

സാമന്ത ഇതിന് മുൻപ് 'ദി ഫാമിലി മാൻ 2' എന്ന ഹിന്ദി വെബ് സീരീസിൽ അഭിനയിച്ചിട്ടുണ്ട്. ഈ വെബ് സീരീസ് മുഖേന ഉത്തരേന്ത്യൻ ആരാധകർക്കിടയിലും ശ്രദ്ധ നേടിയ താരമാണ് സാമന്ത. ഇന്ത്യയിൽ തിരിച്ചെത്തിയതിന് ശേഷം സൽമാൻഖാൻ ചിത്രത്തിന്റെ ചിത്രീകരണത്തിൽ സാമന്ത പങ്കുചേരും എന്നാണ് പറയപ്പെടുന്നത്, അതുപോലെ ഒരു ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കാനും സാമന്തക്ക് അവസരം വന്നിട്ടുണ്ടത്രേ!

 

ഈ സാഹചര്യത്തിലാണ് സാമന്ത ആരാധകരുമായി വളരെ സ്റ്റൈലിഷായ ഒരു ഫോട്ടോയുമായി ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. അതായത് സോഷ്യൽ മീഡിയയിൽ തന്നെ 30 ദശലക്ഷത്തിലധികം ആരാധകരാണ് പിന്തുടരുന്നതെന്നാണ്  പങ്കു വെച്ചിരിക്കുന്ന ആ സന്തോഷ വാർത്ത. സാമന്തയുമായി താരതമ്യപ്പെടുത്തുമ്പോൾ തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായ  നയൻതാരയ്ക്ക് ഇൻസ്റ്റാഗ്രാമിൽ വെറും 6 ദശലക്ഷം ഫോളോവേഴ്‌സ് മാത്രമേയുള്ളൂ.

അതുപോലെ കീർത്തി സുരേഷിന് 16 ദശലക്ഷം ഫോളോവേഴ്‌സും, ശ്രുതി ഹാസന് 24 ദശലക്ഷം ഫോളോവേഴ്‌സും, തൃഷക്ക് 6.2 ദശലക്ഷം ഫോളോവേഴ്‌സുമേയുള്ളൂ! സോഷ്യൽ മീഡിയയിൽ ഫാൻസ്‌ ഫോള്ലോവെർസ് വിഷയത്തിൽ നയൻതാര, കീർത്തി സുരേഷ്, തൃഷ തുടങ്ങിയ മുൻനിര നടിമാരെ എല്ലാം    കടത്തിവെട്ടിയിരിക്കുകയാണ് സാമന്ത!


LATEST VIDEOS

Top News