NEWS

തൃഷക്കു പകരം സാമന്ത!

News

തമിഴിൽ  അറിന്തും അറിയാമലും, ബില്ല, ആരംഭം തുടങ്ങിയ ചില  ചിത്രങ്ങൾ സംവിധാനം ചെയ്ത വിഷ്ണുവർദ്ധൻ  കഴിഞ്ഞ വർഷം 'സീർഷ' എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്യുകയുണ്ടായി. ഈ   ചിത്രത്തിന്റെ വിജയത്തിന് ശേഷം അദ്ദേഹം വീണ്ടും ഹിന്ദിയിൽ ഒരു ചിത്രം സംവിധാനം ചെയ്യാനിരിക്കുകയാണ് എന്നും സൽമാൻ ഖാൻ നായകുന്ന ഈ ചിത്രത്തിൽ നായികയുടെ വേഷം അവതരിപ്പിക്കുവാൻ തൃഷയെ തിരഞ്ഞെടുത്തിരിക്കുന്നു എന്നും ഉള്ള വാർത്ത ചില ദിവസങ്ങൾക്കു മുൻപ് നാനയിൽ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത വേറെയാണ്. ഈ ചിത്രത്തിൽ തൃഷ അഭിനയിക്കുന്നില്ലത്രേ! ബോളിവുഡിലെ പ്രശസ്തനായ കരൺ ജോഹർ തന്റെ ധർമ്മ പ്രൊഡക്ഷൻസിലൂടെ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അഭിനയിക്കാൻ തൃഷ ഒരുപാട് നിബന്ധനകൾ വെച്ച കാരണത്തിനാൽ തൃഷയെ ഈ ചിത്രത്തിൽ നിന്നും ഒഴിവാക്കി എന്നാണു റിപ്പോർട്ട്. ഇപ്പോൾ തൃഷയ്ക്ക് പകരം സാമന്തയെ അഭിനയിപ്പിക്കാൻ അവരുമായി സംവിധായകൻ വിഷ്ണു വർദ്ധനും, നിർമ്മാതാവ് കരൺ ജോഹറും ചർച്ച നടത്തി വരികയാണ് എന്നാണു നമ്മൾക്ക് ലഭിച്ചിരിക്കുന്ന വാർത്ത. സാമന്തയെ ഈ ചിത്രത്തിലേക്ക് ക്ഷണിക്കുവാൻ മറ്റൊരു കാരണം 'പുഷ്പ' എന്ന ചിത്രത്തിൽ സാമന്ത ചെയ്ത  നൃത്തം ഉത്തരേന്ത്യൻ ആരാധകരെ ഏറെ ആകർഷിച്ചിരുന്നു. അതിനാൽ  ഈ ചിത്രത്തിൽ സാമന്ത  അഭിനയിക്കുകയാണെങ്കിൽ അത് വാണിജ്യാടിസ്ഥാനത്തിൽ വളരെ ഉപയോഗപ്രദമായിരിക്കും എന്നുള്ള  നിർമ്മാതാക്കളുടെ കണക്കുകൂട്ടലുമാണ്. എങ്ങനെയായാലും 'The Bull' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ സാമന്ത തന്നെയായിരിക്കും തൃഷയ്ക്ക് പകരം അഭിനയിക്കുക എന്നാണ് റിപ്പോർട്ട്.


LATEST VIDEOS

Top News