തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായ സാമന്ത തെലുങ്ക് സിനിമാ നടൻ നാഗ ചൈതന്യയെ പ്രണയിച്ചു വിവാഹം ചെയ്യുകയും, പിന്നീട് വിവാഹ മോചനം നേടുകയും ചെയ്ത താരമാണെന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. വിവാഹ മോചനത്തിന് ശേഷം മയോസിറ്റിസ് എന്ന് പറയപ്പെടുന്ന രോഗം ബാധിച്ചു സാമന്ത 6 മാസ കാലത്തോളം ചികിത്സ നടത്തി, പിന്നെ എങ്ങനെയൊക്കെയോ ആ പ്രശ്‌നത്തിൽ നിന്ന് കര കയറിയാണ് വീണ്ടും സിനിമാ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്.
അങ്ങിനെ സാമന്തയുടെ അഭിനയത്തിൽ ഈയിടെ പുറത്തു വന്ന ചിത്രങ്ങളാണ് 'യശോദ'യും 'ശാകുന്തള'വും. എന്നാൽ ഈ രണ്ടു ചിത്രങ്ങളും വിജയിക്കുകയുണ്ടായില്ല. ഇതിനെ തുടർന്ന് ഇപ്പോൾ സാമന്തയുടെ കൈവശം 'ഖുഷി' എന്ന തെലുങ്ക് ചിത്രവും, 'ചെന്നൈ സ്റ്റോറി' എന്ന ഹോളിവുഡ് ചിത്രവും മാത്രമാണുള്ളത്. ഇതിൽ 'ഖുഷി' എന്ന ചിത്രത്തിൽ തെലുങ്ക് സിനിമയിലെ യുവ നടന്മാരിൽ ഒരാളായ വിജയ് ദേവരകൊണ്ടക്കൊപ്പമാണ് സാമന്ത അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങിയതു മുതലേ ദേവരകൊണ്ടയും, സാമന്തയും വളരെ അടുപ്പത്തിലാണ് എന്നാണ് പറയപ്പെടുന്നത്. ഷൂട്ടിങ്ങ് ഇല്ലാത്ത ദിവസങ്ങളിൽ രണ്ടു പേരും നേരിൽ കാണാറുണ്ടെന്നും, ചില സ്ഥലങ്ങൾക്ക് രണ്ടു പേരും ചേർന്ന് പോകാറുണ്ടെന്നും തെലുങ്ക് മീഡിയകളിൽ അടിക്കടി വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, വിജയ് ദേവരകൊണ്ടയും, സാമന്തയും 'ഖുഷി'യുടെ ചിത്രീകരണത്തിനായി തുർക്കിയിലേക്ക് പോയിരിക്കുന്നത്. അവിടെ ചിത്രീകരണം നടക്കുന്നതിനിടയിൽ ഇരുവരും ഒന്നിച്ചു എടുത്തിട്ടുള്ള ഫോട്ടോസും പുറത്തുവന്നിരുന്നു. അവിടെയും ഷൂട്ടിങ്ങ് ഇല്ലാത്ത നേരത്തിൽ രണ്ടു പേരും ജോളിയായി ചുറ്റി കറങ്ങി നടക്കുന്നുണ്ടത്രേ! അതിന്റെ ഭാഗമായി ഇരുവരും
മദ്യപിക്കുന്നതു മാതിരിയുള്ള ഒരു ഫോട്ടോയും പുറത്ത് വന്ന് വൈറലായിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഇപ്പോൾ രണ്ടു പേരും വളരെ അടുപ്പത്തിലാണെന്നാണ് കോളിവുഡിലും, ടോളിവുഡിലും സംസാരം!
ഇതിനു മുൻപ് ദേവരകൊണ്ടയെയും, നടി രാഷ്‌മികാ മന്താനയെയും ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇരുവരും ചേർന്ന് ചില തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കുകയും, ആ ചിത്രങ്ങൾ വിജയിക്കുകയും ചെയ്തിരുന്നു. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് നിറയെ ആരാധികകൾ ഉള്ള യുവതാരമായ വിജയ് ദേവരകൊണ്ടയും, സാമന്തയും അടുപ്പത്തിലാണ് എന്നുള്ള വാർത്ത പ്രചരിച്ചു വരുന്നത്. .