ഹോളിവുഡ് സംവിധായകൻ ഫിലിപ്പ് ജോൺ 'ചെന്നൈ സ്റ്റോറി' എന്ന പേരിൽ ഒരു അന്താരാഷ്‌ട്ര ചിത്രം സംവിധാനം ചെയ്യുന്നു എന്നും, ഇതിൽ നായികയായി അഭിനയിക്കുന്നത് സാമന്തയാണെന്നുമുള്ള റിപ്പോർട്ട് മുൻപ് നാനയിൽ നൽകിയിരുന്നു. അപ്പോൾ സാമന്ത ഈ ചിത്രത്തിന് വേണ്ടി കരാറിൽ ഒപ്പിട്ടിരുന്നെങ്കിലും ഇപ്പോൾ ചിത്രത്തിൽ നിന്നും സാമന്ത വിലകി എന്നും അവർക്ക് പകരമായി ഇപ്പോൾ ശ്രുതി ഹാസനാണ് അഭിനയിക്കാനിരിക്കുന്നത് എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇത് സംബന്ധമായി ശ്രുതി ഹാസൻ കരാറിൽ ഒപ്പിട്ടെന്നും റിപ്പോർട്ടുണ്ട്.
ഇംഗ്ലീഷിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ശ്രുതി ഹാസൻ ഒരു ഡിറ്റക്ടീവായാണ് അഭിനയിക്കുന്നത്. . ഇത് സംബന്ധമായി ശ്രുതിഹാസൻ പുറത്തുവിട്ടിട്ടുള്ള പ്രസ്താവനയിൽ "ഞാനൊരു ചെന്നൈ പെൺകുട്ടിയാണ്. ചെന്നൈയുടെ തനിമ കാണിക്കുന്ന ഈ ചിത്രത്തിൽ അഭിനയിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഈ സിനിമ വളരെ പ്രത്യേകതയുള്ളതാണ്. അതുപോലെ ഫിലിപ്പ് ജോണിന്റെ സംവിധാനത്തിൽ അഭിനയിക്കുന്നതും വളരെ സന്തോഷമാണ്'' എന്നാണ് പറഞ്ഞിരിക്കുന്നത്.
ഇംഗ്ലണ്ടിൽ നിന്നുള്ള വിവേക് കൽറ, കെവിൻ ഹാർട്ട്, ജോൺ റിനോ എന്നിവരാണ് ചിത്രത്തിലുള്ള മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മയോസിറ്റിസ് ചികിത്സയിൽ കഴിയുന്നതുകൊണ്ടാണ് സാമന്ത ഈ സിനിമയിൽ പുറത്തുവന്നത് എന്നാണ് റിപ്പോർട്ട്.