തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായ മഹേഷ് ബാബു ഇപ്പോൾ അഭിനയിച്ചു വരുന്ന ചിത്രം 'ഗുണ്ടൂർ കാരം' ആണ്. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായികയായി പൂജ ഹെഗ്‌ഡെയെയാണ് തിരഞ്ഞെടുത്തിരുന്നത്. എന്നാൽ മഹേഷ് ബാബുവിന്റെ കുടുംബത്തിൽ ചില നിർഭാഗ്യകരമായ സംഭവങ്ങൾ സംഭവിച്ചതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് പ്ലാൻ ചെയ്തതുപോലെ നടത്തുവാൻ സാധിച്ചില്ല. ഇതു മൂലമുണ്ടായ കാൾഷീറ്റ് പ്രശ്നങ്ങൾ കാരണം പൂജ ഹെഗ്‌ഡെ ഈ ചിത്രത്തിൽ നിന്ന് വിലകി എന്നാണു ടോളിവുഡിൽ നിന്നും പുറത്തുവന്നു കൊണ്ടിരിക്കുന്ന വാർത്തകൾ. ഈ സാഹചര്യത്തിൽ പൂജ ഹെഗ്‌ഡെയ്ക്ക് പകരം മലയാളി താരമായ സംയുക്തയെ അഭിനയിപ്പിക്കാനുള്ള ചർച്ചകൾ നടന്നു വരികയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
നേരത്തെ, 'ഭീംല നായക്' എന്ന ചിത്രത്തിൽ റാണയ്‌ക്കൊപ്പം അഭിനയിച്ചു തെലുങ്കിൽ അരങ്ങേറ്റം കുറിച്ച സംയുക്ത, തുടർന്ന് ധനുഷിനൊപ്പം 'സാർ' നാദമുരി കല്യാൺ രാമുവിനൊപ്പം 'ബിംബിസാര', ഈയിടെ റിലീസായ 'വിരൂപാക്ഷ' എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഇതിനെ തുടർന്ന് തെലുങ്കിൽ ശ്രദ്ധേയയായ നടിയായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് മഹേഷ് ബാബുവിന്റെ സിനിമയിൽ അഭിനയിക്കാനുള്ള അവസരം താരത്തിനെ തേടിയെത്തിയിരിക്കുന്നത്. സംയുക്ത ഈ സിനിമയിൽ അഭിനയിക്കുന്നത് കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
അതുപോലെ ചില കാരണങ്ങളാൽ ഈ ചിത്രത്തിന് സംഗീത സംവിധായകനായി കരാർ ചെയ്യപ്പെട്ടിരുന്ന എസ്.എസ്. തമനും ചിത്രത്തിലിരുന്നു വിലകി എന്നും തമനു പകരം ഇപ്പോൾ അനിരുദ്ധ് ആണത്രേ ചിത്രത്തിനെ സംഗീതം നൽകുവാനിരിക്കുന്നത് എന്നുള്ള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.