NEWS

സംയുക്ത മേനോന്റെ പാൻ ഇന്ത്യൻ ചിത്രം...

News

 

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്ന മലയാളിയായ നടിയാണ് സംയുക്ത മേനോൻ. 2016-ൽ പുറത്തിറങ്ങിയ 'പോപ്‌കോൺ' എന്ന മലയാള ചിത്രത്തിലൂടെ  സിനിമയിൽ അരങ്ങേറ്റം കുറിച്ച സംയുക്ത പിന്നീട്, 'ഭീംല നായക്' എന്ന ചിത്രത്തിലൂടെയാണ്  തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്.

അതിനുശേഷം, 'ബിംബിസാര', 'സാർ', 'വിരുപക്ഷ' തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ അവർ തെലുങ്ക് പ്രേക്ഷകരുമായി അടുത്തു. തമിഴിൽ, ധനുഷിനൊപ്പം 'വാത്തി' എന്ന ചിത്രത്തിൽ അഭിനയിച്ചു.  ഈ ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചതിനെ തുടർന്ന് ഇപ്പോൾ വിജയ് സേതുപതിക്കൊപ്പം ഒരു ചിത്രത്തിലും, രാഘവ ;ലോറെൻസ് നായകനാകുന്ന 'ബെൻസ്' എന്ന ചിത്രത്തിലും സംയുക്ത അഭിനയിച്ചുവരികയാണ്.

ഈ സാഹചര്യത്തിലാണ് സംയുക്ത നായികയാകുന്ന ഒരു പാൻ ഇന്ത്യൻ ചിത്രത്തിന്റെ വാർത്ത പുറത്തുവന്നിരിക്കുന്നത്. 'ദി ബ്ലാക്ക് ഗോൾഡ്' എന്നാണ് ചിത്രത്തിന്റെ പേര്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് യോഗേഷാണ്. അടുത്തിടെ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരുന്നു.


LATEST VIDEOS

Latest