മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ അഭിനയിച്ചു ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ പ്രശസ്തയായി തിളങ്ങിക്കൊണ്ടിരിക്കുന്ന മലയാളി നടിയായ സംയുക്ത മേനോൻ അടുത്ത് തെലുങ്കിലെ പ്രശസ്ത ഹീറോയായ ബാലകൃഷ്ണക്കൊപ്പം നായകിയായി അഭിനയിക്കാൻ കരാർ ചെയ്യപ്പെട്ടിരിക്കുന്നു എന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്.
തെലുങ്കിലെ പ്രശസ്ത സംവിധായകനായ ബോയപട്ടി ശ്രീനിവാസൻ സംവിധാനം ചെയ്തു നന്ദമുരി ബാലകൃഷ്ണ നായകനായി അഭിനയിച്ച സിംഹ, ലെഞ്ചൻ്റ്, അഗണ്ട തുടങ്ങിയ മൂന്ന് ചിത്രങ്ങളും സൂപ്പർഹിറ്റായതിനെ തുടർന്ന് 'അഗണ്ട'യുടെ രണ്ടാം ഭാഗം ഒരുക്കുവാൻ തീരുമാനിച്ച് അതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഈയിടെ നടക്കുകയുണ്ടായി. രണ്ടാം ഭാഗം നിർമ്മിക്കുന്നത് '14 റീൽസ് പ്ലസ്' എന്ന ബാനറാണ്. ആദ്യ ഭാഗത്തിന് സംഗീതം നൽകിയ തമൻ തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. അടുത്തിടെ പ്രയാഗ് രാജിൽ തുടങ്ങിയ മഹാ കുംഭമേളയിൽ വെച്ചാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ ബാലകൃഷ്ണക്കൊപ്പം നായികയായി അഭിനയിക്കുന്നത് സംയുക്ത മേനോനാണ് എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. 2023-ൽ റിലീസായ ബാലകൃഷ്ണയുടെ 'വീര സിംഹ റെഡ്‌ഡി എന്ന ചിത്രത്തിൽ ബാലകൃഷ്ണക്കൊപ്പം രണ്ടു നയകുമാരിൽ ഒരാളായി ഹണിറോസ് അഭിനയിച്ചിരുന്നു. ഇപ്പോൾ ഹണി റോസിന് ശേഷം സംയുക്ത മേനോനും ബാലകൃഷ്‍ണക്കൊപ്പം നായകിയായി അഭിനയിക്കാനിരിക്കുകയാണ്.