മലയാളികൾക്ക് ഏറെ പ്രിയപെട്ട നടനാണ് ബിജു മേനോൻ. നടനെ കുറിച്ചുള്ള ഒരു വാർത്തയാണ് ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നടൻ്റെ പഴയ ഐഡി കാർഡിൻ്റെ ചിത്രമാണ് അത്. ഇത് പങ്കുവെച്ചത് ആകട്ടെ മലയാളികളുടെ പ്രിയ കായിക താരം സഞ്ജു സാംസൺ.
കഴിഞ്ഞ ദിവസം ഇൻസ്റ്ററമിൽ സ്റ്റ്റിയിലൂടെയാണ് സഞ്ജു നടൻ്റെ ഐഡി കാർഡ് പോസ്റ്റ് ചെയ്തത്. ബിജു മേനോന്റെ ചെറുപ്പകാലത്തെ ഫോട്ടോയാണ് സഞ്ജു പങ്കുവച്ചിരിക്കുന്നത്
അതും തൃശൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ കളിച്ചികൊണ്ടിരിക്കുമ്പോഴുള്ള തിരിച്ചറിയില്‍ കാർഡായിരുന്നു അത്. പലര്‍ക്കും ഇതൊരു പുതിയ അറിവായിരുന്നു. അദ്ദേഹം പേസറായിരുന്നുവെന്നും പരിക്കേറ്റതിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ തുടര്‍ന്നില്ലെന്നും ചില ഫേസ്ബുക്ക് കമന്റുകള്‍ വന്നു.
ചിത്രത്തിന് സഞ്ജു നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു. ''അറിഞ്ഞില്ല... ആരും പറഞ്ഞില്ല..'' കൂടെ രണ്ട് ഇമോജിയും ചേര്‍ത്തിട്ടുണ്ട്. ഞങ്ങളുടെ സൂപ്പര്‍ സീനിയറാണെന്നും പറഞ്ഞ് ബിജു മേനോനെ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.