ഉണ്ണിമുകുന്ദന്റെയും യൂട്യൂബറിൻ്റെയും സീക്രട്ട് ഏജന്റിന്റെയും വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ സജീവമാക്കുന്നത്. ഇരുവരും തമ്മിലുള്ള മാളികപ്പുറം എന്ന സിനിമയുടെ റിവ്യൂ ചൊല്ലിയുള്ള ഫോൺ സംഭാഷണം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. നടൻ അസഭ്യ വാക്കുകൾ ഉപയോഗിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഇതിന്റെ പേരിൽ ഉണ്ണി മുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
ഇപ്പോഴിതാ ഉണ്ണി മുകുന്ദനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സോഷ്യൽ മീഡിയ താരമായ സന്തോഷ് വർക്കി. ഉണ്ണി മുകുന്ദൻ ഒരു ഗുണ്ട ആണെന്നും എന്നാൽ കണ്ടാൽ അത് തോന്നുകയുമില്ല എന്നാണ് സന്തോഷ് വർക്കി പറയുന്നത്. അതിന്റെ കാരണമായി സന്തോഷ് വർക്കി പറയുന്നത് തന്നെയും ഉണ്ണി മുകുന്ദൻ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നാണ്. നിത്യ മേനോന്റെ സംഭവത്തിന് ആയിരുന്നു ഇത്.
ഒരിക്കൽ നിത്യ മേനോനോട് സംസാരിക്കാൻ പറ്റുമോ എന്നറിയാൻ നടനെ ഫോൺ വിളിച്ചിരുന്നു. അപ്പോൾ ആദ്യം മര്യാദയോടെ ആണ് ഉണ്ണി സംസാരിച്ചത്. എന്നാൽ പിന്നെ രണ്ടാമത് വിളിച്ചപ്പോൾ വീട്ടിൽ വന്ന് തല്ലും എന്നാണ് പറഞ്ഞിരുന്നത് എന്നും സന്തോഷ് പറയുന്നു. ഉണ്ണി മുകുന്ദൻ കാണിച്ചത് ശരിയല്ലയെന്നും സീക്രട്ട് ഏജന്റ് വളരെ മാന്യമായ രീതിയിലാണ് സംസാരിച്ചത് എന്നും പറയുന്നു. ഉണ്ണി മുകുന്ദൻ അടിയുടെ ആളാണ്. മലപ്പുറത്ത് വരെ പോയി തല്ലുണ്ടാക്കിയിട്ടുണ്ടെന്നും ഓർമ്മിക്കുന്നുണ്ട് സന്തോഷ്.