നടി നിത്യ മേനനോട് തനിക്കുണ്ടായിരുന്നത് ആത്മാർത്ഥ പ്രണയമായിരുന്നെന്ന് സന്തോഷ് വർക്കി. തന്റെ പ്രണയങ്ങൾ എല്ലാം വൺസൈഡ് ആയിരുന്നെന്നും ജാങ്കോ സ്പെയ്സിന് നൽകിയ അഭിമുഖത്തിൽ സന്തോഷ് വർക്കി തുറന്നു പറയുന്നു. ഇപ്പോൾ തന്റെ വിവാഹം നടക്കാൻ പോലും ബുദ്ധിമുട്ടാണെന്നും സന്തോഷ് വർക്കി പറയുന്നു.
സന്തോഷ് വർക്കിയുടെ വാക്കുകൾ ഇങ്ങനെ...
"എൻറെ പ്രണയങ്ങൾ എല്ലാം വൺസൈഡ് ആയിരുന്നു. സീരിയസ് ആയിട്ടുള്ള പ്രണയമായിരുന്നു നിത്യ മേനനോട്. എന്നെ കുറിച്ച് പറഞ്ഞപ്പോഴേക്കും ഞാൻ അവരെ വിട്ടു. പുള്ളിക്കാരിക്ക് താല്യപര്യമില്ല. അഞ്ചോ ആറോ വർഷം ഞാൻ അവരുടെ പുറകെ നടന്നതാണ്. അവസാനം ആണ് അവർ തുറന്ന് പറഞ്ഞത്. നിലവിൽ അത് ക്ലോസ് ചാപ്റ്റർ ആണ്. നിത്യയുടെ വ്യക്തിത്വം കണ്ടിട്ടാണ് ഞാൻ ഇഷ്ടപ്പെട്ടത്. പ്രസ് കോൺഫറൻസിൽ എന്നെ കുറിച്ച് പറഞ്ഞപ്പോഴാണ്, ഞാൻ ഉദ്ദേശിച്ച വ്യക്തയല്ല ആളെന്ന് മനസിലായത്. അതോടെ മനസിലുള്ള ഇഷ്ടം പോയി. ഇൻറർവ്യുകളിൽ പലരും അഭിനയിക്കുകയാണ് ചെയ്യുന്നത്. നിത്യ പക്ഷേ ജനുവിൻ ആയിട്ടാണ് തോന്നിയത്. പക്ഷേ എൻറെ കണക്ക് കൂട്ടലുകൾ തെറ്റി. എന്നെ പറ്റി നേരിട്ട് അറിയാവുന്ന കാര്യങ്ങളല്ല പുള്ളിക്കാരി പറഞ്ഞത്. ചുറ്റുമുള്ളവർ പറഞ്ഞ് കൊടുത്തതാണ്. അതിൽ മിക്കതും സത്യമല്ല. എന്ന് കരുതി അവർ കള്ളം പറഞ്ഞതല്ല. ചുറ്റുമുള്ളവർ പറഞ്ഞ് കൊടുത്തതാണ് അവ. എന്നെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ പുള്ളിക്കാരിക്ക് കിട്ടിയിട്ടില്ല. മൂന്ന് തവണ ഞങ്ങൾ നേരിട്ട് സംസാരിച്ചിട്ടുണ്ട്. ലൊക്കേഷനിൽ വച്ച്. അല്ലാതെ ഫോൺ വിളിച്ച് കഴിഞ്ഞാൽ എടുക്കാറില്ല. എല്ലാ നമ്പറും ബ്ലോക്ക് ചെയ്യും. എൻറെ ഭാഗത്ത് നിന്നും കുറച്ച് കൂടിപ്പോയി. അതിന് ഞാൻ ക്ഷമ ചോദിക്കുകയാണ്. എൻറെ ആത്മാർത്ഥ പ്രണയം ആയിരുന്നു. കുറേ വർഷങ്ങൾ കഴിഞ്ഞാണ് അവരുടെ മറുപടി വരുന്നത്. എൻറെ അച്ഛൻ മരിച്ചതോടെ ഞാൻ എല്ലാം നിർത്തി. ക്ലോസ് ആയ ചാപ്റ്റർ വീണ്ടും കൊണ്ടുവന്നത് ഒരു മീഡിയ ആണ്. എൻറെ ഇമേജ് വളരെ മോശമായി. വിവാഹം നടക്കാൻ പോലും ബുദ്ധിമുട്ടാണ്. എൻറെ ഭാഗത്ത് നിന്നും കുറച്ച് കൂടിപ്പോയി. കാരണം പ്രണയം എന്നത് അന്ധമാണ്. അതാണ് എനിക്ക് സംഭവിച്ചത്".
മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിലീസിന് ശേഷം റിവ്യൂ പറഞ്ഞാണ് സോഷ്യൽ മീഡിയയിലൂടെ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി ശ്രദ്ധേയനാവുന്നത്. പിന്നീട് എല്ലാ സിനിമകളെയും പറ്റി റിവ്യൂ പറഞ്ഞ് സന്തോഷ് ശ്രദ്ധേയനായി. ഇടയ്ക്ക് നടി നിത്യ മേനോനെ ഇഷ്ടമാണെന്ന് പറഞ്ഞ് വന്നതോടെ കൂടുതൽ വിവാദങ്ങളും സന്തോഷിനെതിരെ ഉയർന്നിരുന്നു.