തമിഴ് സിനിമയിലെ പ്രശസ്ത താരങ്ങളായ ശരത്കുമാറും, ദേവയാനിയും 1997-ൽ റിലീസായി സൂപ്പർഹിറ്റായ സൂര്യവംശം എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചിരുന്നു. ഈ ചിത്രത്തിന് ശേഷം രണ്ടും പേരും ഒന്നിക്കുകയുണ്ടായിട്ടില്ല. എന്നാൽ 27 വർഷങ്ങൾക്കു ശേഷം രണ്ടു പേരും ഒരു ചിത്രത്തിൽ ഒന്നിച്ചഭിനയിക്കാൻ പോകുകയാണ്. തമിഴിൽ '8 തോട്ടാക്കൾ', 'കുരുതിയാട്ടം' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ശ്രീ ഗണേഷ് അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ഇനിയും പേരിടാത്ത ഈ ചിത്രത്തിൽ സിദ്ധാർത്ഥും, മീഥാ രഘുനാഥുമാണ് കഥാനായകനും, കഥാനായകിയുമായി അഭിനയിക്കുന്നത്. എന്നാൽ ശരത്കുകുമാറിനും, ദേവയാനിക്കും മറ്റൊരു കഥാനായകൻ, കഥാനായകി മാതിരിയുള്ള, കഥയിൽ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണത്രെ! ശിവകാർത്തികേയൻ നായകനായി അഭിനയിച്ച 'മാവീരൻ' എന്ന ചിത്രം നിർമ്മിച്ച ശാന്തി ടാക്കീസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം അടുത്തുതന്നെ തുടങ്ങുമെന്നാണ് പറയപ്പെടുന്നത്.