2022-ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായ ചിത്രമാണ് 'സർദാർ'. കാർത്തി നായകനായി അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് 'ഇരുമ്പുതിരൈ, 'ഹീറോ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത പി.എസ്..മിത്രനാണ്. 'സർദാർ' സൂപ്പർ ഹിറ്റായതിനെ തുടർന്ന് മിത്രൻ ഇപ്പോൾ അതിൻ്റെ രണ്ടാം ഭാഗം ഒരുക്കി വരികയാണ്. ചിത്രത്തിൽ കാർത്തിയുമായി ഏറ്റുമുട്ടുന്ന വില്ലനായി അഭിനയിക്കുന്നത് എസ്.ജെ.സൂര്യയാണ്. ആദ്യ ഭാഗത്തിൽ രാശിഖന്നയും, രജിഷ വിജയനും, ലൈലയുമായിരുന്നു നായികമാരായി എത്തിയത്. അതുപോലെ രണ്ടാം ഭാഗത്തിലും മൂന്ന് നായികമാർ ഉണ്ടത്രേ! തമിഴ് സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായ പ്രിയങ്ക മോഹൻ, മലയാളി താരമായ മാളവിക മോഹനൻ, ആഷിക രഘുനാഥ് എന്നിവരാണത്രേ നായികമാരായി അഭിനയിക്കുന്നത്. എന്നാൽ ഇവർ മൂന്ന് പേരെയും തിരഞ്ഞെടുത്തിരിക്കുന്ന വിവരം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കാരണം മറ്റുള്ള ചില കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള താരങ്ങളുടെ സെലെക്ഷനും നടന്നതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്താമെന്നാണത്രെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.