NEWS

രാത്രി രണ്ട് മണി, റാസല്‍ഖൈമയിലെ കൊടും തണുപ്പില്‍, നിലത്തു കിടക്കുന്നത് മലയാളത്തിന്റെ പ്രിയ നടന്‍..;

News

സിഫ് അലിയെ കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവച്ച് ‘സര്‍ക്കീട്ട്’ സിനിമയുടെ സംവിധായകന്‍ താമര്‍ കെ.വി. ഇന്ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംവിധായകന്‍ കുറിപ്പ് പങ്കുവച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ നിലത്ത് പുതച്ച് കിടന്നുറങ്ങുന്ന ആസിഫ് അലിയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് സംവിധാകന്റെ പോസ്റ്റ്. സര്‍ക്കീട്ട് പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബുധനാഴ്ച രാത്രിയാണ് സംവിധായകന് കുറിപ്പ് പങ്കുവെച്ചത്. ......

”രാത്രി രണ്ട് മണിക്ക്, റാസല്‍ഖൈമയിലെ കൊടും തണുപ്പില്‍, ഒരു ചെറിയ പുതപ്പില്‍, ഈ നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ആസിഫ് അലിയാണ്. നന്ദി, പ്രിയപ്പെട്ട ആസിഫ് അലി സര്‍ക്കീട്ടിനെ വിശ്വസിച്ച് കൂടെ നിന്നതിന്. അമീറായി ജീവിച്ചതിന്. അമീറിനെ ആളുകള്‍ ഏറ്റെടുക്കും എന്ന പ്രതീക്ഷയില്‍… ഞങ്ങളുടെ സര്‍ക്കീട്ട് ആരംഭിക്കുന്നു” എന്നാണ് താമര്‍ കുറിച്ചത്.

അതേസമയം, താമര്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. പൂര്‍ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ച സര്‍ക്കീട്ട്, യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ദിവ്യ പ്രഭയാണ് ചിത്രത്തില്‍ നായിക.


LATEST VIDEOS

Latest