റെജീനയുടെ നിർമ്മാതാവും
സംഗീതസംവിധായകനുമാണ് സതീഷ്‌നായർ.
തന്റെ വിശേഷങ്ങളുമായി സതീഷ് നാനയോടൊപ്പം.
ഒരു സിനിമ നിർമ്മിക്കുക എന്നത് ഭാരിച്ച ചുമതലയുള്ളതും ടെൻഷൻ നിറഞ്ഞതുമാണ്. സ്വന്തമായി സിനിമ നിർമ്മിക്കുന്ന നിർമ്മാതാവ് അതേ സിനിമയ്ക്കുവേണ്ടി അഞ്ച് പാട്ടുകളുടെ സംഗീതസംവിധാനം നിർവ്വഹിക്കുക എന്നുപറഞ്ഞാൽ അത് അൽപ്പം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
സംഗീതത്തിനോട് പണ്ടുമുതലേ ഒരു പാഷനുണ്ടായിരുന്നു. ചെറിയ വയസ്സിൽ ബേസിക്കായി പാട്ട് പഠിച്ചിട്ടുണ്ടെങ്കിലും കോളേജ് പഠനം ഒക്കെയായി പാട്ടുപഠിക്കുന്നത് തുടരാൻ കഴിഞ്ഞില്ല. എങ്കിലും സംഗീതത്തിനോടുള്ള ഇഷ്ടവും വാസനയും തുടർന്നിരുന്നു.
പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമ സംവിധാനം ചെയ്ത ഡോമിൻ ഡിസിൽവ ഇടയ്ക്ക് ഒന്നുരണ്ട് മ്യൂസിക് ആൽബം ചെയ്തിരുന്നു. അതിന് സംഗീതം നൽകിയിട്ടുണ്ട്. ഇപ്പോൾ 'റെജിന' എന്ന പുതിയ സിനിമയുടെ കഥ പറഞ്ഞപ്പോൾ ഞാൻ തന്നെ അത് നിർമ്മിക്കാൻ തീരുമാനിച്ചു. അഞ്ചുപാട്ടുകളുണ്ട് ചിത്രത്തിൽ. സംഗീതത്തിൽ നല്ല താൽപ്പര്യങ്ങളുള്ളതുകൊണ്ട് ഞാൻ നിർമ്മിക്കുന്ന ഈ സിനിമയ്ക്കുവേണ്ടി പാട്ടുകളുടെ സംഗീതം നൽകുവാനും തീരുമാനിച്ചു- സതീഷ് നായർ പറഞ്ഞു.
അഞ്ചുപാട്ടുകളും വ്യത്യസ്തമാണെന്ന് പറയുവാൻ കഴിയുന്നതെങ്ങനെ?
അഞ്ചും വ്യത്യസ്ത മൂഡിൽ വ്യത്യസ്തമായ സിറ്റ്വേഷനിലുള്ളതാണ്. ഒരു ഗാനം പ്രണയത്തെ ബ്രേക്ക് ചെയ്തിട്ടുണ്ട്. വെസ്റ്റേൺ ക്ലാസിക്കൽ മൂഡിലുള്ള മറ്റൊരു പാട്ടുണ്ട്. ഒരു റിവഞ്ച് സോംഗും ജാസ് സ്റ്റൈൽ സോംഗുമുണ്ട്. വേറൊന്ന് കുത്തുപാട്ടാണ്. അങ്ങനെ അഞ്ചുപാട്ടുകളും ഡിഫറന്റ് ജോണറിൽപ്പെടുത്തുന്നതാണ്.
ഹരിനാരായണനും തമിഴിൽ ജയഭാരതി, വിവേക്, ഇജാസ്, വിൻസന്റ്, വിജയ് എന്നിങ്ങനെ പലർ ചേർന്ന് ഓരോ ഗാനവും എഴുതിയിരിക്കുന്നു.
ശങ്കർ മഹാദേവൻ, റിമിടോമി, രമ്യാനമ്പീശൻ, വൈക്കം വിജയലക്ഷ്മി, ഡോ. അഞ്ജു എന്നിവരാണ് പാടിയിരിക്കുന്നത്.
നല്ല കഥകൾ കിട്ടിയാൾ സിനിമ നിർമ്മിക്കാൻ ഉദ്ദേശമുണ്ട്. എങ്കിലും സിനിമാനിർമ്മാണത്തിനേക്കാൾ എനിക്കിഷ്ടം സിനിമയ്ക്ക് സംഗീതം നൽകുന്നതാണ്.
റെജീനയിലെ അഞ്ചുപാട്ടുകളും പ്രേക്ഷകർ ആസ്വദിക്കുമെന്ന് എനിക്കുറപ്പുണ്ടെന്നും സതീഷ് നായർ കൂട്ടിച്ചേർത്തു.
ജി.കെ