പതിനൊന്നാമത് സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡ് (2025) വിതരണവും സത്യജിത് റേ പുരസ്കാര സമർപ്പണവും ഫെബ്രുവരി ഒന്നിന് വൈകിട്ട് 3.30 ന് തിരുവനന്തപുരത്ത് എ.കെ.ജി. സ്മാരക ഹാളിൽ വച്ച് നടക്കും.
ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതും പുരസ്കാരങ്ങൾ സമർപ്പിക്കുന്നതും ബഹുമാനപ്പെട്ട കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിലാണ്. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സത്യജിത് റേ പുരസ്കാര ജേതാവ്.
ചലച്ചിത്ര സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ കെ. മധു, സംവിധായകനും മാക്ട ചെയര്‍മാനുമായ ജോഷി മാത്യു, സംവിധായകനായ ബാലു കിരിയത്ത്, തുളസിദാസ്, രാജീവ് അഞ്ചൽ, ടി. എസ്. സുരേഷ് ബാബു, ക്യാമറാമാൻ അഴകപ്പൻ, ഗായകൻ ജി. വേണുഗോപാൽ, നടൻ ഹരീഷ് പേരാടി, തിരക്കഥാകൃത്ത് ബാബു പള്ളാശ്ശേരി, ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ, ജോർജ് ഓണക്കൂർ, പ്രഭാവർമ്മ തുടങ്ങിയവർ പങ്കെടുക്കും.
സത്യജിത് റേ ഫിലിം സൊസൈറ്റി ചെയർമാൻ സജിന്‍ ലാല്‍ അധ്യക്ഷത വഹിക്കും. സിനിമ പിന്നണി ഗായകരായ റെജു ജോസഫ്, ദിവ്യ നായർ എന്നിവർ നയിക്കുന്ന ഗാനമേളയും പഴയകാല യുഗ്മഗാനങ്ങളും പുരസ്കാര ചടങ്ങിനോടനുബന്ധിച്ച് നടക്കും.