NEWS

തിയേറ്ററുകളിൽ മദ്യം വിൽക്കാൻ അനുമതി തേടുന്നു...

News

 മുൻപ് പുതിയ സിനിമകൾ കാണണമെങ്കിൽ തിയേറ്ററിൽ പോകണമായിരുന്നു. എന്നാൽ ഇപ്പോഴത്തെ  കാലഘട്ടത്തിൽ, വീട്ടിലിരുന്ന് തന്നെ OTT-യിൽ പുതിയ സിനിമകൾ കാണാൻ സാധിക്കും. ഇതുമൂലം തിയേറ്ററിൽ പോകുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. മൾട്ടിപ്ലക്സുകളുടെ വരവോടെ സിംഗിൾ സ്ക്രീൻ തിയേറ്ററുകളും ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കാലഘട്ടത്തിൽ  മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ സിനിമ കാണാനാണ് അധികം പേരും താൽപര്യപ്പെടുന്നത്. എന്നാൽ  ഇപ്പോൾ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ സിനിമ കാണാൻ വരുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനാൽ വരുമാനം കുറഞ്ഞ കാരണത്താൽ മൾട്ടിപ്ലക്സ് തിയേറ്ററുകളും  ക്രമേണ അടച്ചുപൂട്ടുന്ന അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.

 ഇതിനാൽ  വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിയേറ്ററുകളില്‍ മദ്യം വില്‍ക്കാന്‍  ബെംഗളൂരുവിലെയും, കൂർഗിലെയും പി.വി.ആർ ഐനോക്സ് ഉടമകൾ അനുമതി തേടിയിരിക്കുന്നു എന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. ഈ വാർത്ത പുറത്തുവന്നതിനെ തുടർന്ന് അത്  വിവാദവുമായിട്ടുണ്ട്. 

 സിനിമ കാണാൻ വരുന്ന ആരാധകർക്ക് ഒരു പ്രീമിയർ അനുഭവം നൽകാനുള്ള  പ്രചോദനം കൊണ്ടാണ് തിയേറ്ററുകളിൽ മദ്യം വിൽക്കാൻ അനുമതി തേടിയിരിക്കുന്നത് എന്നാണ് തിയേറ്റർ ഉടമകൾ  പറഞ്ഞിരിക്കുന്നത്. തുടക്കത്തിൽ, ചില പ്രത്യേക തിയേറ്ററുകളിൽ മാത്രം ഇത് നടപ്പിലാക്കാനാണത്രെ അവരുടെ പദ്ധതി. എന്നാൽ ഇതുവരെ, മദ്യപിച്ച ആളുകളെ തിയേറ്ററിൽ പ്രവേശിപ്പിക്കില്ലായിരുന്നു. എന്നാൽ ഈ പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ സിനിമാ തിയേറ്ററുകൾ ബാറുകളായി മാറുമെന്നും,  സ്ത്രീകൾക്ക് സിനിമാ തിയേറ്ററുകളിൽ സുരക്ഷിതം ഇല്ലാത്ത അവസ്ഥ നേരിടുമെന്നും, അതിനാൽ ഇതിന് അനുവദിക്കരുതെന്നും പറഞ്ഞു സോഷ്യൽ മീഡിയകളിൽ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. അതിനാൽ തിയേറ്ററുകളിൽ മദ്ധ്യം വിൽക്കാൻ അനുവാദം നൽകുമോ, ഇല്ലയോ എന്നുള്ള വിവരം അടുത്തുതന്നെ പുറത്തുവരുന്നതായിരിക്കും.


LATEST VIDEOS

Latest