NEWS

'അപർണ്ണ നായർ മദ്യപിച്ചിരുന്നതായി ഭർത്താവിൻ്റെ മൊഴി'; 'അച്ഛൻ അമ്മയുടെ തലയിൽ മദ്യകുപ്പികൊണ്ട് അടിച്ചെന്ന് മകളുടെ മൊഴി'

News

അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം നടി മദ്യപിച്ചിരുന്നതായും ഇത് ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിന് കാരണമായതെന്നും ഭർത്താവായ സഞ്ജിതിന്റെ മൊഴിയിൽ പറയുന്നു.

തിരുവനന്തപുരം : കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പ്രശസ്ത സിനിമ സീരിയൽ നടി അപർണ നായരേ വീട്ടിലെ കിടപ്പ് മുറിയിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ അമിത മദ്യപാനവും തുടർന്നുള്ള കുടുംബ പ്രശ്നങ്ങളും വഴക്കുമാണ് അപർണയുടെ മരണത്തിന് കാരണമെന്ന് സഹോദരി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്.

നടിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സഞ്ജിത്തിൽ നിന്നും കരമന പോലീസ് മൊഴി രേഖപെടുത്തി. അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം നടി മദ്യപിച്ചിരുന്നതായും ഇത് ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിന് കാരണമായതെന്നും ഭർത്താവായ സഞ്ജിതിന്റെ മൊഴിയിൽ പറയുന്നു.


സംഭവ ദിവസം രാവിലെ അപർണയും സഞ്ജിതും ആറ്റുകാൽ ക്ഷേത്രത്തിൽ പോയിരുന്നു രാത്രി ഓണാഘോഷം കാണാൻ പോകാമെന്നും തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനിടെ അപർണ മദ്യപിക്കുകയും അപർണയുമായി വഴക്കിട്ട ശേഷം മക്കളേയും കൂട്ടി പുറത്ത് പോയെന്നുമാണ് സഞ്ജിത്ത്‌  നൽകിയ മൊഴി. അപർണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് മേട്ടുക്കടയിലെത്തിയപ്പോൾ ഫോൺ കോൾ വന്നിരുന്നെന്നും ഉടൻ തന്നെ വീട്ടിൽ തിരിച്ചെത്തിയെന്നും സഞ്ജിത് പറയുന്നു.


അതേസമയം അച്ഛൻ അമ്മയുടെ തലയിൽ മദ്യകുപ്പികൊണ്ട് അടിച്ചെന്ന് മകൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്


LATEST VIDEOS

Latest