NEWS

ഷാരൂഖാൻ, അനിരുദ്ധ് വീണ്ടും ഒന്നിക്കുന്ന 'കിംഗ്'

News

ഷാരൂഖാൻ, നയൻതാര തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്‌ലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് 'ജവാൻ'. ബോക്സോഫീസിൽ 1000 കോടിയിലധികം കളക്ഷൻ നേടിയ ഈ ചിത്രത്തിന് തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനായ അനിരുദ്ധാണ് സംഗീതം നൽകിയിരുന്നത്. അനിരുദ്ധ് നൽകിയ സംഗീതം ഉത്തരേന്ത്യൻ ആരാധകരെയും ആകർഷിച്ചിരുന്നു. ഇതിനെ തുടർന്ന് ഷാരൂഖാൻ തന്റെ സ്വന്തം നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് മുഖേന അടുത്ത് നിർമ്മിക്കുന്ന 'കിംഗ്' എന്ന ചിത്രത്തിന് സംഗീതം നൽകുവാനും അനിരുദ്ധിന് തന്നെയാണ് അവസരം നൽകിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് സുജയ് ഘോഷാണ്. ഇത് ഷാരൂഖാൻ്റെ മകൾ സുഹാൻ ഖാൻ നായകിയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഒരു ആക്ഷൻ-ത്രില്ലർ കഥയായിട്ടാണത്രെ 'കിംഗ്' ഒരുങ്ങുന്നത്. അതേ സമയം സംഗീതത്തിനും പ്രാധാന്യമുള്ള തിരക്കഥയാണത്രെ! ഇത് കണക്കിലെടുത്താണത്രെ ഷാരൂഖാൻ അനിരുദ്ധുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ ഷാരൂഖാൻ ഒരു ഡോണായി ഒരു പ്രത്യേക വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.


LATEST VIDEOS

Top News