NEWS

'ആരാധന തലയ്ക്ക് പിടിച്ചാൽ എന്തുചെയ്യും'; പത്താൻ കാണാൻ പണമില്ല, ജീവിക്കാൻ മോഹമില്ല; ആത്മഹത്യ ചെയ്യുമെന്ന് ഷാരൂഖ് ആരാധകൻ

News

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2018ൽ പുറത്തിറങ്ങിയ 'സീറോ' എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഖാന്റെ അടുത്ത ചിത്രമാണ് 'പത്താൻ'. രൂപത്തിലും ഭാവത്തിലും ഒരുപാട് മാറ്റങ്ങളോടെയാണ് ഷാരൂഖ് പത്താനിലെത്തുന്നത്. നടന്റെ ഗെറ്റപ്പ് സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു. ചിത്രം ജനുവരി 25ന് തിയേറ്ററുകളിലെത്തും.

ഇപ്പോഴിതാ ഒരു ഷാരൂഖ് ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്. പത്താൻ ടിക്കറ്റ് എടുക്കാൻ തന്റെ പക്കൽ പണമില്ലെന്ന് ആരാധകൻ ക്ലിപ്പിൽ വെളിപ്പെടുത്തുന്നു. സിനിമ കാണാൻ സാധിച്ചില്ലെങ്കിൽ കുളത്തിൽ ചാടി ആത്മഹത്യ ചെയ്യുമെന്നും യുവാവ് പറയുന്നു.

ആരാധകന്റെ ഈ പ്രവർത്തിക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. “ഇങ്ങനെ ജീവിതം നശിപ്പിച്ചാൽ നാടിനും സ്വന്തം കുടുംബത്തിനും എന്ത് പ്രയോജനം? ഒരു സിനിമ നിൻ്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു? വിനോദത്തിന് വേണ്ടി മാത്രം സിനിമ കാണുക.." ഒരാൾകുറിച്ചു.

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് പത്താൻ. ദീപിക പദുകോണും ജോൺ എബ്രഹാമും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അശുതോഷ് റാണ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.


LATEST VIDEOS

Latest