ഏറെ പ്രതീക്ഷയോടെയാണ് ഷാരൂഖ് ഖാൻ ചിത്രം പത്താന് വേണ്ടി കാത്തിരിക്കുന്നത്. ജനുവരി 25ന് തിയറ്ററുകളിൽ എത്തുക. ഇപ്പോഴിതാ ചിത്രത്തിൽ ഷാരൂഖിന്റെ ലുക്കിന് ലക്ഷങ്ങളാണ് മുടക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പത്താൻ്റെ പാട്ടിന്റെ ബീച്ച് സീനുകളിൽ ഷാരൂഖ് ധരിച്ചിരുന്നതെല്ലാം ആഡംബര ബ്രാൻഡുകളുടേതായിരുന്നു.
'ബേഷരം രംഗിന്റെ' ദൃശ്യങ്ങളിൽ, പതിനായിരത്തോളം രൂപ വിലയുള്ള ഓൾ സെയിന്റ്‌സിന്റെ ഫ്ലോറൽ ഷർട്ടാണ് ഷാരൂഖ് ധരിച്ചിരിക്കുന്നത്. ഇവാന്റെ ടൈറ്റാനിയം ഫ്രെയിം ചെയ്ത സൺഗ്ലാസുകൾക്ക് 41,000 രൂപയാണ് വില വരുന്നത്. ഗാനത്തിലെ ഓൾ സെയിന്റ്സ് ബ്ലാക്ക് ഷർട്ടിന് 11,900 രൂപയാണ് വില. ഇതോടുകൂടിയ ശിവോഞ്ചിയുടെ ബെൽറ്റിന് 32,000 രൂപയും ഇതിൻ്റെ സ്‌നീക്കേഴ്‌സിന് 42,000 രൂപയുമാണ് വില.
ഗ്രെഗ് ലോറന്റെ ഗ്രീൻ കാർഗോ ട്രൗസറിന് 1,31,000 രൂപയാണ് വില. കൂടാതെ സൺഗ്ലാസിന് ഏകദേശം 42,000 രൂപ വിലവരും, അതിനൊപ്പം ധരിക്കുന്ന ഗോൾഡൻ ഗൈസ് ലെതർ സ്‌നീക്കേഴ്‌സിന് 51,700 രൂപയുമാണ് വില.
'ജുമേ ജോ' പത്താൻ എന്ന രണ്ടാമത്തെ ഗാനത്തിൽ ഷാരൂഖ് ധരിച്ച ബാൽമെയിൻ കാക്കി ആർമി സ്‌നീക്കേഴ്‌സിന് മാത്രം 77,000 രൂപയാണ് വില. പത്താന്റെ പ്രചാരണ ചാറ്റ് ഷോയിൽ ഡിയോർ ധരിച്ച നേവി ബ്ലൂ ഹൂഡിക്ക് 2,00,000 രൂപയും ഗോൾഡൻ ഗൈസിന്റെ വെള്ള സ്‌നീക്കേഴ്‌സിന് 51,000 രൂപയും ദിയാഗിന്റെ ജീൻസിന് 77,000 രൂപയുമാണ് വില.
മുംബൈ, ദുബായ്, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, റഷ്യ, തുർക്കി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ആദിത്യ ചോപ്ര നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാർത്ഥ് ആനന്ദാണ്.
പത്താനിലെ 'ബേഷരം രംഗ്' എന്ന ഗാനം പുറത്ത് ഇറങ്ങിയതിന് പിന്നാലെ ഒരുപാട് വിവാദങ്ങളും ഉടലെടുത്തിരുന്നു. പാട്ടിൽ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക എത്തുന്ന രംഗമാണ് ചിലരെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ ചിത്രം ബഹിഷ്കരണം എന്നു പറഞ്ഞു ചിലർ രംഗത്തെത്തി.