ബോളിവുഡ് താരം ഷാരുഖാൻ നായകനായ 'പത്താൻ' ചിത്രം വൻ വിജയമായിരിക്കുകയാണല്ലോ! ഈ ചിത്രം റിലീസായി വെറും മൂന്നാഴ്ച കൊണ്ട് 900 കോടിയിലധികം കളക്ഷൻ നേടി എന്നാണു ബോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ! അധികം വൈകാതെ തന്നെ ചിത്രം 1000 കോടി ക്ലബ്ബിൽ സ്ഥാനം പിടിക്കും എന്നും പറയപ്പെടുന്നുണ്ട്.
'പത്താ'ന്റെ വൻ വിജയത്തിന് ശേഷം ഷാരുഖാന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രം അറ്റ്‌ലി സംവിധാനം ചെയ്തുവരുന്ന 'ജവാൻ' ആണ്. ഈ ചിത്രത്തിൽ ഷാരുഖാനൊപ്പം നായികയായി നയൻതാരയും, വില്ലനായി വിജയ്സേതുപതിയും അഭിനയിക്കുന്നതിനോടൊപ്പം തമിഴ് സിനിമയിലെ ഹാസ്യനടൻ യോഗി ബാബുവും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ജവാന്റെ ചിത്രീകരണം പുരോഗമിച്ച് വരുന്ന സാഹചര്യത്തിൽ മുംബൈയിൽ നിന്നും അപ്രതീക്ഷിതമായി ഷാരുഖാൻ ഇന്നലെ രാത്രി ചെന്നൈയിലെ നയൻതാരയുടെ വീട്ടിലെത്തി എന്നുള്ള റിപ്പോർട്ടുകലാണ് കോളിവുഡിൽ സംസാര വിഷയമായിരിക്കുന്നത്. നയൻതാര ഏതാനും മാസങ്ങൾക്ക് മുമ്പ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിരുന്നല്ലോ! ഈ കുട്ടികളെ കാണാനാണത്രെ ഷാരുഖാൻ മുംബൈയിൽ നിന്നും നയൻതാരയുടെ വീട്ടിലെത്തിയത്.
ഷാരുഖാൻ എത്തിയതറിഞ്ഞ് അവിടെ ആരാധകർ തടിച്ചുകൂടിയത്രേ! പിന്നീട് ഷാരുഖാൻ തിരികെ പോകാൻ കാറിൽ കയറാൻ വന്ന സമയം അവിടെ കൂടിയിരുന്ന ആരാധകർക്ക് നേരെ കൈവീശുകയും ചെയ്തുവത്രേ! അദ്ദേഹത്തെ യാത്രയാക്കാൻ നടി നയൻതാരയും ഒപ്പം എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും, വീഡിയോകളും ഇപ്പോൾ പുറത്തുവന്നു സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.