NEWS

ശാകുന്തളം

News

അഭിജ്ഞാന ശാകുന്തളം കൃതിയെ ആസ്പദമാക്കി ഗുണശേഖര്‍ സംവിധാനം ചെയ്ത ചിത്രമാണ് ശാകുന്തളം. സാമന്ത റൂത്ത് പ്രഭുവും ദേവ് മോഹനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ശാകുന്തളയായി സാമന്ത എത്തുമ്പോള്‍ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 

വന്‍ ബജറ്റിലൊരുക്കിയ ചിത്രത്തില്‍ അദിതി ബാലന്‍, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത, സച്ചിന്‍ ഖേദേക്കര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.
 
ഗുണാ ടീം വര്‍ക്‌സിന്റെ ബാനറില്‍ നീലിമ ഗുണയാണ് ചിത്രം നിര്‍മ്മിച്ചത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യിതിട്ടുണ്ട്‌


LATEST VIDEOS

Reviews