അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത വിനീത് ശ്രീനിവാസൻ നായകനായ 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനെതിരെ വിമർശനം ഉയർത്തിയ ഇടവേള ബാബുവിനെ ട്രോളി നടൻ ഷമ്മി തിലകനും രംഗത്ത്. 'നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ വിധി' എന്ന ചിത്രത്തിനൊപ്പം 'അപ്പോഴേ പറഞ്ഞില്ലെ പോരണ്ടാന്ന്' എന്നാണ് അടിപ്പികുറുപ്പായി നടൻ കുറിച്ചിരിക്കുന്നത്.
ഇതിൽ നിരവധി പേരാണ് കമ്മന്റുമായി എത്തിയിരിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും പ്രികൂലിച്ചും ആളുകൾ രംഗത്തെത്തി. അദ്ദേഹം ഇടവേള എന്ന ഒരു സംഭവം കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ രണ്ടര മണിക്കൂര്‍ ഒറ്റയിരിപ്പിന് സിനിമ കണ്ട് നമ്മളൊക്കെ പണ്ടാരടങ്ങിയേനെ. സ്മരണ വേണം സ്മരണ, നല്ല കഥാപാത്രത്തിന് വേണ്ടി ഒരായുഷ്‌ക്കാലം മുഴുവന്‍ കാത്തിരിക്കുന്ന മഹാപ്രതിഭയെ ഇങ്ങനെയൊന്നും പറയാന്‍ പാടില്ല ബല്‍രാമേട്ടാ, ഞങ്ങള്‍ ബാബുവേട്ടന്‍ ഫാന്‍സ് ഇതിന് പകരം ചോദിച്ചിരിക്കും കരുതിയിരുന്നോ ഷമ്മിക്കുട്ടാ,..അങ്ങനെ കമൻ്റുകൾ നീളുന്നു.
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന സിനിമ മുഴുവനും നെഗറ്റീവാണെന്നും ചിത്രത്തിന് എങ്ങനെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നുമാണ് ഇടവേള ബാബുവിൻ്റെ പരാമർശം. ഇതിൽ പ്രതികരിച്ച് സിനിമയുടെ സംവിധായകൻ അഭിനവ് സുന്ദർ നായകും സംവിധായകൻ കമലും രംഗത്ത് വന്നിരുന്നു.