NEWS

അന്തരിച്ച നടന്മാരായ നെടുമുടി വേണുവിനെയും, വിവേകിനെയും 'ഇന്ത്യൻ-2'വിൽ ഷങ്കർ വീണ്ടും അവതരിപ്പിക്കുന്നു...എങ്ങിനെ?

News

തമിഴ് സിനിമയിലെ ബ്രമ്മാണ്ട സിനിമകളുടെ സംവിധായകനായ ഷങ്കറും, ഉലകനായകൻ കമൽഹാസനും ചേർന്ന് ഒരുക്കി വരുന്ന 'ഇന്ത്യൻ-2'വിന്റെ  ചിത്രീകരണം ഇപ്പോൾ ചെന്നൈയിൽ തകൃതിയായി നടന്നു വരികയാണ്. കമൽഹാസനോടൊപ്പം കാജൽ അഗർവാൾ, സിദ്ധാർഥ്, രഖുൽപ്രീത്‌സിംഗ്, ഗുൽഷൻ ഗ്രോവർ, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം തുടങ്ങി നിരവധി താരങ്ങളാണ് ഈ  ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രീകരണം തുടങ്ങി പിന്നീട് കൊറോണ, ചിത്രീകരണ സമയത്തിൽ ഉണ്ടായ അപകട മരണങ്ങൾ കാരണമായി ഈ ചിത്രത്തിന്റെ ചിത്രീകരണം രണ്ടു  വർഷത്തോളം മുടങ്ങി കിടക്കുകയായിരുന്നു. ആ സമയത്താണ് ഈ ചിത്രത്തിൽ അഭിനയിച്ച നെടുമുടി വേണുവും, വിവേകും മരണപ്പെട്ടത്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ് ഇവർ അവതരിപ്പിച്ചുവന്നത്. പൂർത്തിയാകാത്ത ഇവരുടെ കഥാപാത്രങ്ങളെ ഇപ്പോൾ ഷങ്കർ പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. നെടുമുടി വേണുവിന്റെയും, വിവേകിന്റെയും ബാക്കി ഭാഗങ്ങൾ വിഎഫ്എക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂർത്തിയാക്കാനാണത്രെ ഷങ്കർ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ അത് സംബന്ധ്മായുള്ള പണികൾ നടന്നു വരികയാണത്രെ! 'ഇന്ത്യൻ' ആദ്യ ഭാഗത്തിൽ നെടുമുടി വേണുവിന്റെ കഥാപാത്രം വളരെ ശ്രദ്ധയാകർഷിച്ചതായിരുന്നു. അതുപോലെ തന്നെ രണ്ടാം ഭാഗത്തിലും വരണെമന്നാണത്രെ ഷങ്കർ പ്രതീക്ഷിക്കുന്നത്. നെടുമുടി വേണു, വിവേക് എന്നിവർ  മരണപെട്ടതിനെ തുടർന്ന്, ഇവരുടെ ഭാഗങ്ങൾ ചിത്രത്തിലിരുന്നു നീക്കിവിട്ടു വേറെ നടന്മാരെ വെച്ച് ചിത്രീകരിക്കാൻ ഷങ്കർ ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാൽ നിർമ്മാണ ചെലവ് വളരെയധികമാകും എന്നതിനാലാണത്രെ ഷങ്കർ ഇപ്പോൾ വിഎഫ്എക്സിൽ ആ ഭാഗങ്ങളെ പൂർത്തി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.


LATEST VIDEOS

Top News