വിജയ്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന 'ലിയോ'യിൽ ഗൗതം വാസുദേവ് മേനോൻ, മാത്യു തോമസ്, ബാബു ആന്റണി തുടങ്ങിയ മലയാളി താരങ്ങൾ അഭിനയിച്ചു വരുന്ന സാഹചര്യത്തിൽ ഇപ്പോൾ മറ്റൊരു മലയാളി താരവും കൂടി ജോയിൻ ചെയ്തിട്ടുണ്ട്. അവർ, ജിത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തുവന്നു സൂപ്പർഹിറ്റായ 'ദൃശ്യം-2'വിൽ ജോര്‍ജുകുട്ടിക്കായി വാദിച്ച വക്കീലായ ശാന്തി മായദേവിയാണ്. മലയാളികൾ ഒന്നടങ്കം കൈയിലെടുത്ത കഥാപാത്രമായിരുന്നു ഈ ചിത്രത്തിലെ ശാന്തി മായദേവിയുടെ അഡ്വ.രേണുക എന്ന കഥാപാത്രം. ഇപ്പോൾ 'ലിയോ'യിൽ അഭിനയിക്കുന്നത് കുറിച്ചുള്ള വാർത്തയെ ശാന്തി മായദേവി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജ് മുഖേന ലോകേഷ് കനകരാജുമൊത്തുള്ള ഫോട്ടോ പങ്കുവെച്ചു പുറത്തുവിട്ടിരിക്കുന്നത്.
വിജയ്ക്കൊപ്പം തൃഷ, അർജുൻ, സഞ്ജയ് ദത്ത്, മഷ്‌കിൻ തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ ശാന്തി മായദേവി എങ്ങിനെയുള്ള കഥാപാത്രത്തിലാണ് അഭിനയിക്കുന്നത് എന്നുള്ള വിവരം പുറത്തുവന്നിട്ടില്ല. എന്ത് തന്നെയായാലും പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ലിയോ'യിൽ ശാന്തി മായദേവിയുടെ കഥാപാത്രം പ്രേക്ഷകരുടെ പ്രശംസ നേടുന്ന തരത്തിലുള്ളതായിരിക്കുമെന്നു പ്രതീക്ഷിക്കാം!