NEWS

വിവാഹ വാർഷികം ജോളിയായി.

News


 കഴിഞ്ഞ 40 വർഷക്കാലമായി മലയാള സിനിമയിൽ അണിയറ രംഗത്ത് പ്രവർത്തിച്ചു വന്നിരുന്ന ദമ്പതിമാരാണ് ഷിബുവും ജോളിയും. 
ഡബ്ബിംഗ് രംഗത്തും, സംഗീത സംവിധാന രംഗത്തും, ഗാനരചനാ രംഗത്തും നിരവധി സിനിമകൾക്കു വേണ്ടി വർക്കു ചെയ്തിട്ടുളള ഇവർ ഈയിടെ 'ചാപ്പ കുത്ത്' എന്നൊരു സിനിമ നിർമ്മിച്ചതോടെ നിർമാണ രംഗത്തും സാന്നിദ്ധ്യമറിയിച്ചിരിക്കുന്നു. മൊഴിമാറ്റ ചിത്രങ്ങളിലാണ് ജോളി ഷിബു ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടിയും ജയറാമും അഭിനയിച്ച് ഈയടുത്ത് റിലീസായ 'ഓസ്‌ലർ' എന്ന സിനിമ ഇതര ഭാഷകളിലായി ഡബ്ബ് ചെയ്തിരിക്കുന്നത് ജോളി ഷിബുവാണ്. മലയാളം കൂടാതെ തമിഴ് തെലുങ്ക്, കന്നട, ഗുജറാത്തി, ബംഗാളി, മറാഠി, ഹിന്ദി...തുടങ്ങി 14 ഭാഷകളിലായി ഡബ്ബ് ചെയ്തു കഴിഞ്ഞിരിക്കുന്നു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ      'ടർബോ' ഇക്കഴിഞ്ഞ ദിവസം നാലുഭാഷകളിൽ ഡബ്ബ് ചെയ്തു കഴിഞ്ഞു. ഇനിയും മറ്റു ഭാഷകളിലേക്കും ടർബോയുടെ ഡബ്ബിംഗ് തുടരുമെന്ന് ജോളി ഷിബു പറഞ്ഞു. പുതിയതായി റിലീസിനൊരുങ്ങുന്ന പല സിനിമകൾക്കു വേണ്ടിയും മൊഴി മാറ്റത്തിനായി തയ്യാറെടുക്കുകയാണത്രേ. 
സ്വന്തമായി ആദ്യം നിർമ്മിച്ച 'ചാപ്പകുത്ത്' എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതത്തിന് ലഭിച്ച 'ദാദ സാഹിബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ' അവാർഡ് ഉൾപ്പെടെ ദേശീയ അന്തർദേശീയ തലങ്ങളിൽ നാൽപ്പതോളം പുരസ്‌ക്കാരങ്ങളാണ് ലഭിച്ചിരുന്നത്.
2024-ലെ ഇത്തരം സന്തോഷങ്ങൾക്കൊപ്പം ഇന്ന് മെയ്28-ന് ഷിബു കല്ലാറിനും ജോളിക്കും സന്തോഷിക്കാൻ മറ്റൊരു കാര്യം കൂടിയുണ്ട്. ഇന്ന് ഇവരുടെ വിവാഹ വാർഷികമാണ്. ശബ്ദത്തിന്റെ സൗകുമാര്യതയും സംഗീതത്തിന്റെ മാസ്മരികതയും ഇഴ ചേർന്ന ഇവരുടെ ദാമ്പത്യ ജീവിതത്തിൽ പുതുപ്പിറവിയ്ക്ക് 'നാന'യുടെ ആശംസകൾ നേരുന്നു. 
ഈ വർഷം തന്നെ രണ്ടാമതൊരു സിനിമ കൂടി നിർമ്മിക്കാനുളള പദ്ധതിയുണ്ടെന്നും ഷിബു കല്ലാറും ജോളിഷിബുവും അറിയിച്ചു.


LATEST VIDEOS

Latest