ഒരു കാലത്ത് തമിഴിലെ മുന്‍ നിര നായികമാരിൽ ഒരാളായിരുന്നു അസിൻ. നിരവധി ആരാധകരാണ് ഇന്നും താരത്തിന് ഉള്ളത്. ബിസിനസ്‌കാരനായ രാഹുല്‍ ശര്‍മ്മയെ വിവാഹം കഴിച്ച് ഒരു മകളുമുണ്ട്. 2016 ല്‍ വിവാഹശേഷം അഭിനയ രംഗത്ത് നിന്നും പൂര്‍ണമായും വിട്ടു നിൽക്കുകയായിരുന്നു നടി.
ഇപ്പോഴിതാ അസിന്റെ ആദ്യ സിനിമ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഷിബു ബാലന്‍. പ്രമുഖ ടിവി ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിലെ പ്രധാന ലൊക്കേഷന്‍ എന്നത് വീട് ആണ്. അത് അന്വേഷിച്ച് അലച്ചിലോട് അലച്ചിലായി. വീട് കണ്ടെത്തിയതോടെ മറ്റ് ലൊക്കേഷനുകളും അവിടെ തന്നെ കണ്ടെത്തി. ഷൂട്ടിംഗ് തുടങ്ങി ഒരു പത്ത് ദിവസം ആയിട്ടും ഇതിലെ നായികയെ ഫിക്‌സ് ചെയ്യാന്‍ പറ്റിയിരുന്നില്ല
അത് വലിയൊരു പ്രതിസന്ധി ആയി. ഷൂട്ടിംഗ് നിന്ന് പോവുന്ന അവസ്ഥ. അലച്ചിലുകള്‍ക്ക് ഒടുവില്‍ ഞങ്ങളുടെ സുഹൃത്തായിരുന്ന സംവിധായകന്‍ ഫാസില്‍ വീഡിയോ എടുത്ത് വെച്ചിരുന്ന കുട്ടി ഉണ്ടായിരുന്നു. സുന്ദരി ആയ പെണ്‍കുട്ടി. അത് വേറെ ആരും അല്ല, പിന്നീട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തിയ അസിന്‍ ആയിരുന്നു. അസിനെ കണ്ടെത്തുന്നത് പത്തോ പന്തോണ്ടോ ദിവസത്തിന് ശേഷമാണ്. അത് കഴിഞ്ഞ് അഞ്ചാറ് ദിവസം കഴിഞ്ഞാണ് ഷൂട്ട് തുടങ്ങുന്നത്. അസിനെ ആദ്യം പഠിപ്പിക്കണം.
കഥാപാത്രം മനസ്സിലാക്കിക്കണം. അതെല്ലാം കഴിഞ്ഞാണ് അസിന്‍ അഭിനയിക്കാന്‍ തുടങ്ങുന്നത്. പതുക്കെ പതുക്കെ വടക്കാഞ്ചേരിയിലെ പല ഭാഗങ്ങളിലായി ഷൂട്ടിംഗ് നടന്നു, ഷിബു ബാലന്‍ പറഞ്ഞു.