ഓരോ സിനിമകളിലൂടെയും വീണ്ടും വീണ്ടും പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. എന്നാല്‍ ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങളും പ്രമോഷനുകളിലുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്.ഷൈനിന്റെ സംസാര രീതിയും പെട്ടന്നുള്ള ശരീരചലനങ്ങളും ആംഗ്യങ്ങളുമൊക്കെ പിന്നീട് ട്രോളുകളായും നിറയാറുണ്ട്. ഇപ്പോഴിതാ രംഗബലി എന്ന തെലുങ്ക് സിനിമയുടെ ഭാഗമായുണ്ടായ പുതിയൊരു അഭിമുഖമാണ് വൈറലായിരിക്കുന്നത്
ദസറയ്ക്കു ശേഷം ഷൈന്‍ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് നാഗ ശൗര്യ നായകനാകുന്ന രംഗബലി.സിനിമയുടെ സംവിധായകന്‍ പവന്‍ ബസംസെട്ടിയും ഷൈനിനൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.ഇതിനിടെയിൽ ഷൈനിന്റെ സ്‌റ്റൈലിനെ കുറിച്ച് പറയവെ നല്ല ഷര്‍ട്ടാണെന്ന് അവതാരക പറഞ്ഞതോടെയാണ് ഷര്‍ട്ടിന്റെ അഴിച്ച് അവതാരകയ്ക്ക് നല്‍കാന്‍ ഷൈന്‍ തയാറായത്. ഇതോടെ അഭിമുഖത്തിനിടെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഊരി മാറ്റുകയാണ് ഷൈന്‍ ആദ്യം ചെയ്തത്.ഷര്‍ട്ട് ഊരി നല്‍കാമെന്നും അത് ധരിക്കണമെന്നും അവതാരകയോട് ഷൈന്‍ ആവശ്യപ്പെട്ടു. ഊരി നല്‍കിയാല്‍ ഇപ്പോള്‍ തന്നെ ധരിക്കാമെന്ന് അവതാരകയും പറയുകയും ചെയ്തു. ഇതിനിടെ ഷര്‍ട്ട് അഴിക്കുന്നത് സംവിധായകന്‍ തടയുകയായിരുന്നു.ഭാഗ്യത്തിന് പാന്റ്സ് ഇഷ്ടമായെന്നു പറഞ്ഞില്ലെന്നും അങ്ങനെയെങ്കിൽ ആകെ കുഴപ്പമായേനെ എന്നും തമാശ രൂപേണ അവതാരക പറഞ്ഞു.