ചിത്രത്തിൽ കന്നഡ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായ ശിവരാജ് കുമാറും അഭിനയിക്കുന്നുണ്ട് എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്
തമിഴിൽ ഇപ്പോൾ മൾട്ടിസ്റ്റാർ ചിത്രങ്ങൾ ഒരുങ്ങിവരുന്ന സീസൺ ആണല്ലോ? 'പൊന്നിയിൻ സെൽവൻ', 'ജയിലർ', 'ലിയോ' തുടങ്ങിയ ചിത്രങ്ങളെ തുടർന്ന് അടുത്ത് കമൽഹാസൻ നായകനാകുന്ന രണ്ടു ചിത്രങ്ങളും മൾട്ടിസ്റ്റാർ ചിത്രങ്ങളായിട്ടാണ് ഒരുങ്ങുന്നത്. ഇതിൽ ഒന്ന് എച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം. മറ്റൊന്ന് മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം. ഇതിൽ എച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടനെ തുടങ്ങുവാനിരിക്കുകയാണ്. 'ഇന്ത്യൻ-2'വിന്റെ ചിത്രീകരണം കഴിഞ്ഞതും കമൽഹാസ്സൻ ഈ ചിത്രത്തിലേക്ക് വരുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.
ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ കന്നഡ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായ ശിവരാജ് കുമാറും അഭിനയിക്കുന്നുണ്ട് എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ഇതിന് മുൻപ് രജനികാന്ത് നായകനായി വന്നു സൂപ്പർഹിറ്റായ 'ജയിലർ' എന്ന ചിത്രത്തിൽ ശിവരാജ്‌കുമാർ ഒരു പ്രധാന കഥാപാത്രം അവതരിച്ചിരുന്നത് എല്ലാവർക്കും അറിയാവുന്നതാണല്ലോ. ഈ ചിത്രത്തിനെ തുടർന്ന് ധനുഷ് നായകനായി അഭിനയിക്കുന്ന 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിലും ശിവരാജ് കുമാർ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന്റ ചിത്രീകരണം കഴിഞ്ഞു എന്നാണു പറയപ്പെടുന്നത്. അങ്ങിനെ രജനികാന്ത്, ധനുഷ് എന്നിവരെ തുടർന്ന് ഇപ്പോൾ കമൽഹാസ്സനോപ്പവും അഭിനയിക്കാൻ ശിവരാജ് കുമാറിന് അവസരം ലഭിച്ചിരിക്കുകയാണ്.