തരുൺ മൂർത്തി ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നു. ശോഭന തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 2009 ൽ റിലീസ് ചെയ്ത 'സാഗർ ഏലിയാസ് ജാക്കി'ക്കു ശേഷം ഇരുവരും ഒന്നിച്ച് ...
അഭിനയിക്കുന്ന സിനിമ കൂടിയാണിത്.
പുതിയ സിനിമയ്ക്കായി ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും നാല് വർഷങ്ങൾക്കു ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്നും
ശോഭന പറയുന്നു. താനും മോഹൻലാലും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം മാമ്പഴക്കാലമാ
യിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ലാലിന്റെ നായികയാവുന്നതെന്നും താരം പറയുന്നു.
പ്രേക്ഷക നിരൂപക പ്രശംസ നേടിയ സൗദി വെള്ളക്കയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രത്തിന് എൽ360 എന്നാണ് താത്ക്കാലികമായി പേര് നൽകിയിരിക്കുന്നത്.
മോഹൻലാലിന്റെ 360 ാമത്തെ ചിത്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം ഏപ്രിലിൽ ആരംഭിക്കും.