NEWS

ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും, സിമ്പുവും...

News

2023 മെയ് മാസത്തിൽ റിലീസായി 150 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണ് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്ത '2018'. ഈ ചിത്രത്തിന്റെ വമ്പൻ വിജയത്തിനെ തുടർന്ന് ജൂഡ് ആൻ്റണി അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഏതായിരിക്കും എന്നത് കുറിച്ച് ഇതുവരെ ഒരു ഔദ്യോഗിക വാർത്തയും പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ജൂഡ് ആൻ്റണി ജോസഫ് അടുത്ത് ഒരു തമിഴ് സിനിമയാണ് സംവിധാനം ചെയ്യാൻ പോകുന്നത് എന്നുള്ള വാർത്ത കോളിവുഡിൽ പുറത്തുവന്നിരിക്കുന്നത്. 2018-ന്റെ വമ്പൻ വിജയത്തിനെ തുടർന്ന് ജൂഡ് ആൻ്റണി ജോസഫ് തമിഴ് സിനിമയിലെ ബിഗ് ബാനറായ 'ലൈക്ക പ്രൊഡക്ഷൻസി'നായി ഒരു ചിത്രം സംവിധാനം ചെയ്യുന്നതായുള്ള വാർത്തകൾ അപ്പോൾ പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് അതിനെ കുറിച്ച് യാതൊരു വിവരവും പുറത്തുവരികയുണ്ടായില്ല. എന്നാൽ ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്ന വാർത്തകൾ തമിഴ് സിനിമയിലെ മറ്റൊരു ബിഗ് ബാനറായ ഐശ്വരി ഗണേഷിന്റെ 'വേൽസ് ഫിലിം ഇന്റർനാഷണലി'നായി ജൂഡ് ആൻ്റണി ജോസഫ് ഒരു ചിത്രം സംവിധാനം ചെയ്യാൻ കരാറിൽ ഒപ്പുവെച്ചു എന്നാണ് പറയപ്പെടുന്നത്. സിമ്പുവിനെ നായകനാക്കിയാണത്രെ ഈ ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കാൻ മോഹൻലാലുമായി ചർച്ചകൾ നടന്നു വരികയാണ് എന്നുള്ള മറ്റൊരു റിപ്പോർട്ടും ഉണ്ട്. ഈ ചിത്രം സംബന്ധമായുള്ള ഔദ്യോഗിക വാർത്തകൾ അടുത്തുതന്നെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം!


LATEST VIDEOS

Top News