NEWS

വിശാലിന്റെ 'മാർക്ക് ആന്റണി'യിൽ സിൽക്‌സ്മിത!

News

സിൽക്ക് സ്മിതയുടെ രൂപസാധൃശ്യത്തിന്റെ പേരിൽ വളരെയധികം ശ്രദ്ധ നേടിയ വിഷ്ണുപ്രിയ ഗാന്ധി എന്ന യുവതിയാണത്രെ ചിത്രത്തിൽ സിൽക്ക് സ്മിതയെ അവതരിപ്പിച്ചിരിക്കുന്നത്.

തമിഴിൽ 'തൃഷ ഇല്ലെന നയൻതാര', 'അൻപാനവൻ അശരാത്തവൻ അടങ്ങാത്തവൻ', 'ബഗീര' തുടങ്ങിയ ചില ചിത്രങ്ങൾ സംവിധാനം ചെയ്ത  ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്തിരിക്കുന്ന  'മാർക്ക് ആന്റണി'യാണ് വിശാലിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം. ഇതിൽ വിശാലിനൊപ്പം എസ്.ജെ.സൂര്യ, റിതു വർമ, സുനിൽ, സെൽവ രാഘവൻ തുടങ്ങിയവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

ഈയിടെ ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവരികയുണ്ടായി. അപ്പോൾ ഒരു കാലത്തിൽ പ്രശസ്ത ഗ്ലാമർ താരമായി തിളങ്ങിയ സിൽക്ക് സ്മിതയുടെ രൂപസാധൃശ്യമുള്ള ഒരു താരവും ഈ ട്രെയിലറിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ഇതിനെ തുടർന്ന് ഈ ചിത്രത്തിൽ എങ്ങിനെയാണ് സിൽക്ക് സ്മിതയെ ഉൾപ്പെടുത്തി ചിത്രീകരിച്ചിരിക്കുന്നത്   എന്നുള്ള ചോദ്യം ആരാധകരുടെ ഇടയിൽ ഉയരുകയും അത് സംസാരവിഷയമാകുകയും ചെയ്യുകയുണ്ടായി.

ഇതിനെ തുടർന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സിൽക്ക് സ്മിതയെ അവതരിപ്പിച്ചിരിക്കുന്ന താരം കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടുണ്ട്.  സിൽക്ക് സ്മിതയുടെ രൂപസാധൃശ്യത്തിന്റെ പേരിൽ വളരെയധികം ശ്രദ്ധ നേടിയ വിഷ്ണുപ്രിയ ഗാന്ധി എന്ന യുവതിയാണത്രെ ചിത്രത്തിൽ സിൽക്ക് സ്മിതയെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രം റിലീസായതും വിഷ്ണു പ്രിയ ആരാധകരുടെ ശ്രദ്ധ നേടുകയും, ഭാവിയിൽ ഒരു താരമായി പ്രകാശിക്കുകയും ചെയ്യും എന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞിട്ടുണ്ട്. 'മാർക് ആന്റണി'യുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജി.വി.പ്രകാശ് കുമാറാണ്.


LATEST VIDEOS

Latest