NEWS

സിമ്പു, ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരു ചിത്രം...

News

മനാട്, 'വെന്തു തണിന്ദത് കാട്', 'പത്ത് തല' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സിമ്പു അഭിനയിച്ചു അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'തഗ് ലൈഫ്' ആണ്. മണിരത്നം, കമൽഹാസൻ കൂട്ടുകെട്ടിൽ ബ്രമ്മാണ്ഡമായി ഒരുക്കിയിട്ടുള്ള ഈ ചിത്രം 2025 ജൂൺ 5-ന് റിലീസാകുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്‌. ഈ സിനിമയുടെ ചിത്രീകരണം മുഴുവനായും തീർന്നതിനെ തുടർന്ന് സിമ്പു അടുത്ത് 'ഓ മൈ ഗോഡ്' എന്ന ചിത്രം സംവിധാനം ചെയ്ത അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. തമിഴ് സിനിമയിലെ പ്രശസ്ത ബാനറായ എ.ജി.എസ്.എന്റർടൈൻമെന്റ് കമ്പനിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രം ഒരു ഫാൻ്റസി പ്രണയകഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് സിമ്പുവിൻ്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുന്നത്. അതായത്, സിമ്പു അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം തമിഴ് സിനിമയിലെ മുൻനിര സംവിധായകനായ വെട്രിമാരൻ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രത്തിലാണത്രെ അഭിനയിക്കാനിരിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് സിമ്പുവിനെ നായകനാക്കി 'വിണ്ണൈ താണ്ടി വരുവായ', അച്ചം എൻപതു മടമയടാ' 'വെന്തു തണിന്ദത് കാട്' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ഗൗതം വാസുദേവ് മേനോൻ ആണത്രേ. ഈ ചിത്രം നിർമ്മിക്കുന്നത് 'വേൽസ് ഫിലിംസ് ഇൻ്റർനാഷണ'ലാണത്രെ. 'വിസാരണൈ', 'വട ചെന്നൈ', 'അസുരൻ', 'വിടുതലൈ' തുടങ്ങിയ സെൻസേഷണൽ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനായ വെട്രിമാരൻ ഒരുക്കിയ തിരക്കഥയിലും, ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലും ഒരുങ്ങുന്ന സിമ്പുവിന്റെ ചിത്രം എന്ന നിലയിൽ ഇത് ആരാധകരിൽ ഏറെ പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്.


LATEST VIDEOS

Top News