NEWS

രജനിക്ക് വേണ്ടി ഒരുക്കിയ കഥയിൽ എട്ട് വർഷങ്ങൾക്കു ശേഷം സിമ്പുവും, അനിരുധും ഒന്നിക്കുന്നു

News

തമിഴ് സിനിമയിലുള്ള മുൻനിര നായകന്മാരിൽ ഒരാളായ സിമ്പുവിന്റേതായി അടുത്ത് പുറത്തു വരാനിരിക്കുന്നത് 'പത്ത് തല' എന്ന ചിത്രമാണ്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൃഷ്ണയാണ്. ഈ ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ നായകനായി വന്ന 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന സിനിമ സംവിധാനം ചെയ്ത ദേസിങ്ങ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സിമ്പു അഭിനയിക്കാൻ പോകുന്നത് എന്നാണു പുതിയ റിപ്പോർട്ട്. സൂപ്പർസ്റ്റാർ
രജിനികാന്തിനെ നായകനാക്കിയാണ് ദേസിങ്ങ് പെരിയസാമി തന്റെ രണ്ടാമത്രെ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് എന്നുള്ള റിപ്പോർട്ടുകൾ മുൻപ് പുറത്തു വന്നിരുന്നു. എന്നാൽ ആ പ്രൊജക്റ്റ് നിന്ന് പോവുകയാണുണ്ടായത്. അപ്പോൾ ദേസിങ്ങ് പെരിയസാമി രജിനിക്കായി ഒരുക്കിയ ആ കഥയിലാണത്രെ സിമ്പു ഇപ്പോൾ അഭിനയിക്കാൻ പോകുന്നത്. അതേ സമയം ഈ ചിത്രത്തിന്സംഗീത സംവിധാനം ചെയ്യാൻ പോകുന്നത് അനിരുദ്ധ് ആണെന്നുള്ള റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.

2015ൽ അനിരുദ്ധിന്റെ സംഗീതത്തിൽ പുറത്തുവന്ന സിമ്പുവിന്റെ ബീബ് ഗാനം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ എഴുതിയ ഗാനത്തിനെതിരെ ശക്തമായ പ്രതിഷേഡങ്ങൾ ഉണ്ടാകുകയും, സിമ്പുവിനെയും, അനിരുദ്ധിനെയും അറസ്റ്റ് ചെയ്യണമെന്നുള്ള ആവശ്യം ഉന്നയിക്കുമായും ചെയ്തിരുന്നു. പിന്നീട് ആ വിവാദങ്ങളും, പ്രശ്നങ്ങളും കെട്ടടങ്ങുകയാണുണ്ടായത്.

ഈ സംഭവത്തിന് ശേഷം, അതായത് കഴിഞ്ഞ എട്ട് വർഷത്തോളം സിമ്പുവും, അനിരുദ്ധും ഒന്നിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദേസിങ്ങ് പെരിയസാമി സവിധാനം ചെയ്യുന്ന ചിമ്പുവിന്റെ ചിത്രത്തിന് വേണ്ടി അനിരുദ്ധ് സംഗീതമൊരുക്കാൻ പോകുന്നത്. നിലവിൽ കമൽഹാസന്റെ 'ഇന്ത്യൻ-2', രജനിയുടെ 'ജയിലർ', വിജയ്‌യുടെ 'ലിയോ', ഷാരൂഖ് ഖാന്റെ 'ജവാൻ' തുടങ്ങിയ മെഗാ ഹീറോക്കളുടെ ചിത്രങ്ങൾക്കാണ് അനിരുദ്ധ് സംഗീതം ഒരുക്കി വരുന്നത്.


LATEST VIDEOS

Top News