NEWS

ട്രാൻസ്ജെൻഡർ കഥാപാത്രത്തിൽ സിമ്പു.

News

സിമ്പുവിനെ നായകനാക്കി  കമൽഹാസൻ ഒരു ചിത്രം നിർമ്മിക്കുന്നു എന്ന പ്രഖ്യാപനം വന്നതോടെ ആരാധകർ വളരെ ആവേശത്തോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ 'കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ചിത്രം സംവിധാനം ചെയ്ത ദേസിങ്ങ് പെരിയസാമിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.  ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈയിടെ പുറത്തുവരികയുണ്ടായി. ഇനിയും പേര് പ്രഖ്യാപിക്കാത്ത ഈ ചിത്രത്തിൽ സിമ്പു  ഇരട്ടവേഷങ്ങളാണ് അവതരിപ്പിക്കുന്നത്. അതിനായി ചിമ്പു പ്രത്യേക പരിശീലനമെല്ലാം എടുത്തിട്ടാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ മാസം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ ചിത്രത്തിൽ ചിമ്പു അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ കുറിച്ചുള്ള ചില വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതായത് ഈ സിനിമയിൽ ചിമ്പു അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളിൽ ഒന്ന് വില്ലനായ ട്രാൻസ്ജെൻഡറുണ്ട് കഥാപാത്രമാണത്രെ. ഹോളിവുഡിൽ പുറത്തുവന്നു  വമ്പൻ ഹിറ്റായ  'സ്പാർട്ടൻസ് 300' എന്ന ചിത്രത്തിന് സമാനമായ കഥാഘടനയാണ് ഈ ചിത്രത്തിനുണ്ടാകുകയെന്നും ഒരു റിപ്പോർട്ടുണ്ട്. ഈ രണ്ടു കഥാപാത്രങ്ങളും സിമ്പു ഇതുവരെ ചെയ്യാത്ത  കഥാപാത്രങ്ങളാണ് എന്നും പറയപ്പെടുന്നുണ്ട്. ഇത് സിമ്പുവിന്റെ 48-മത്തെ ചിത്രമാണ്. ഇത് നിർമ്മിക്കുന്നത്  കമൽഹാസൻ്റെ  'രാജ്കമൽ ഫിലിംസ് ഇൻ്റർനാഷണലും, മഹേന്ദ്രനും ചേർന്നാണ്.


LATEST VIDEOS

Top News