NEWS

ജിത്തു മാധവൻ, സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ സിംബു?

News

 

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യ നായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'കറുപ്പ്'. ആണ്.  അടുത്ത് തന്നെ പുറത്തുവരാനിരിക്കുന്ന ഈ സിനിമയെ തുടർന്ന് തെലുങ്കിലെ പ്രശസ്‌ത സംവിധായകനായ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന  'വിശ്വനാഥ് & സൺസ്' ആണ് സൂര്യയുടേതായി റിലീസാകാനിരിക്കുന്ന ചിത്രം. 

ഇതിനെ തുടർന്ന് സൂര്യ മലയാള 'ആവേശം' ഫെയിം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. സൂര്യയുടെ 47-ാമത്തെ സിനിമയായി ഒരുങ്ങുന്ന ഇതിനെ സൂര്യയുടെ 'ഴകരം സ്റ്റുഡിയോസ്' ബാനരാണ്   നിർമ്മിക്കുന്നത്. ഈ ചിത്രത്തിൽ  നായികയായി നസ്രിയയാണ് അഭിനയിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രത്തിൽ നസ്ലിൻ അഭിനയിക്കുന്നു. ഈ സാഹചര്യത്തിൽ ഈ ചിത്രത്തിൻ്റെ ക്ലൈമാക്‌സിൽ  വളരെ പ്രധാനപ്പെട്ട ഒരു കോമിയോ കഥാപാത്രം വരുമത്രെ! അതിൽ ഒരു ജനപ്രിയ നടൻ അഭിനയിച്ചാൽ നന്നായിരിക്കുമെന്ന തീരുമാനത്തോടുകൂടി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സിംബുവിനെ   സമീപിച്ചിട്ടുണ്ടത്രേ! സിംബുവിനെ മനസ്സിൽ കണ്ടുകൊണ്ടാണ് തിരക്കഥയിൽ ഈ കഥാപാത്രം ഒരുക്കിയിരിക്കുന്നത് എന്ന വിവരവും സിമ്പുവിന്റെ അടുക്കൽ അവതരിപ്പിച്ചിട്ടുണ്ടത്രെ! 

എന്നാൽ, സിംബു ഉടനെ സമ്മതം അറിയിക്കാതെ ചിത്രത്തിന്റെ മുഴുവൻ സ്ക്രിപിറ്റും ആവശ്യപെട്ടിട്ടുണ്ടത്രെ! സിംബുവിന് ജിത്തു മാധവൻ എഴുതിയിരിക്കുന്ന കഥാപാത്രം ഇഷ്ടപ്പെടുകയാണെങ്കിൽ സൂര്യക്കൊപ്പം ഈ ചിത്രത്തിൽ സിംബുവും അഭിനയിക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്!


LATEST VIDEOS

Latest