സിമ്പുവിന്റെ 48-മത്തെ ചിത്രമായ ഇത് നിമ്മിക്കുന്നത് കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ്' ആണ്
തമിഴ് സിനിമയിലെ മുൻനിര നായകനമാരിൽ ഒരാളായ സിമ്പു അഭിനയിച്ചു അവസാനമായി പുറത്തു വന്ന ചിത്രം 'പത്ത് തല'യാണ്. ഈ ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തിയ 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന ചിത്രം സംവിധാനം ചെയ്ത ദേസിങ്കു പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സിമ്പു അഭിനയിക്കാൻ പോകുന്നത് എന്ന വിവരം മുൻപ് നാനയിൽ നൽകിയിരുന്നു. സിമ്പുവിന്റെ 48-മത്തെ ചിത്രമായ ഇത് നിമ്മിക്കുന്നത് കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ്' ആണ്. ഈ ചിത്രത്തിന്റെ പ്രാരംഭ ഘട്ട ജോലികൾ ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ഈ ചിത്രത്തിന് വേണ്ടി സിമ്പു തലമുടി വളർത്തി വരികയാണ്.
അതേ സമയം ആയോധനകല പരിശീലനവും നേടി വരികയാണ്. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. ചിത്രീകരണം വൈകാൻ കാരണം എന്താണ് എന്ന് തിരക്കിയപ്പോഴാണ് ഈ ചിത്രം കുറിച്ച് ഒരു പുതിയ വിവരം ലഭിച്ചത്. അതായത് 'ബാഹുബലി'ക്ക് സമാന്തരമായി ഒരു മഹാ ഇതിഹാസ കഥയായിട്ടാണത്രെ ഈ ചിത്രം ഒരുങ്ങുന്നത്. അതുകൊണ്ടാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുവാൻ വൈകുന്നത്. VFX, ഗ്രാഫിക്സ് തുടങ്ങി ഒരുപാട് പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണത്രെ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം മാർച്ചിൽ തുടങ്ങാനാണു ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത് എന്നും സിമ്പുവിന്റെ സിനിമാ കാരിയറിൽ തന്നെ അധിക ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ബ്രമ്മാണ്ട ചിത്രമായിരിക്കും ഇത് എന്നാണ് പറയപ്പെടുന്നത്.