NEWS

വമ്പൻ അപ്ഡേറ്റുമായി സിമ്പു; ആവേശത്തോടെ ആരാധകർ

News

തമിഴ് സിനിമാലോകത്തെ മുൻനിര നടന്മാരിൽ ഒരാളായ സിമ്പു അഭിനയിച്ചു അവസാനമായി പുറത്തുവന്ന ചിത്രം  'പത്ത് തല'യാണ്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം ദുൽഖർ സൽമാൻ നായകനായ 'കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ചിത്രം സംവിധാനം ചെയ്ത ദേസിങ്ങ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സിമ്പു അഭിനയിക്കുന്നത് എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ഇത് സിമ്പുവിന്റെ 48-മത്തെ ചിത്രമാണ്. ഈ ചിത്രം നിർമ്മിക്കുന്നത്  കമൽഹാസൻ്റെ  'രാജ്കമൽ ഫിലിംസ് ഇൻ്റർനാഷണലും, മഹേന്ദ്രനും ചേർന്നാണ്.

സിമ്പുവിനെ നായകനാക്കി  കമൽഹാസൻ നിർമ്മിക്കുന്ന ചിത്രം എന്ന പ്രഖ്യാപനം വന്നതോടെ ആരാധകർ വളരെ ആവേശത്തോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഈ ചിത്രം ബിഗ് ബഡ്ജറ്റിൽ ആണത്രേ ഒരുങ്ങുന്നത്. തമിഴ് സിനിമയിൽ തന്നെ ഇതുവരെ ആരും അഭിനയിക്കാത്ത ഒരു വ്യത്യസ്ത കഥാപാത്രത്തിലാണത്രെ സിമ്പു ഇതിൽ അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിന് വേണ്ടിയുള്ള പരിശീലനങ്ങൾ നേടാനാണ് സിമ്പു കുറച്ചു കാലം വിദേശത്തിലായിരുന്നത്. ഈ ചിത്രത്തിൽ സിമ്പുവിനോടൊപ്പം അഭിനയിക്കുന്ന താരങ്ങളെയും. ഈ ചിത്രത്തിൽ പ്രവർത്തിക്കാനിരിക്കുന്ന സാങ്കേതിക പ്രവർത്തകരെയും തിരഞ്ഞെടുത്തുവെന്നും അതുകുറിച്ചുള്ള പ്രഖ്യാപനം നാളെ (2-2-24) ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുന്നതോടൊപ്പം നടത്തുവാനിരിക്കുകയാണ് എന്നും റിപ്പോർട്ടുണ്ട്. അതേ സമയം ഈ ചിത്രത്തിൽ കമൽഹാസൻ ഒരു ഗസ്റ്റ് റോളിൽ അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടും ഉണ്ട്. അങ്ങിനെയെങ്കിൽ കമൽഹാസനും, സിമ്പുവും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്.


LATEST VIDEOS

Top News