NEWS

'ശിരുത്തൈ' ശിവയും, കാർത്തിയും വീണ്ടും ഒന്നിക്കുന്നു...

News

 'സിരുത്തൈ' ശിവ സംവിധാനം ചെയ്ത്, സൂര്യ നായകനായി അഭിനയിച്ചു പുറത്തുവന്ന 'കങ്കുവ' എന്ന  ചിത്രം വൻ പരാജയമായതിനെ തുടർന്ന് 'സിരുത്തൈ' ശിവയുടെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത 'സിരുത്തൈ' ശിവയും, കാർത്തിയും ചേർന്ന് വീണ്ടും ഒരു ചിത്രം ഒരുക്കാൻ പോകുന്നു എന്നുള്ളതാണ്. 

ശിവ സംവിധാനം ചെയ്ത ആദ്യത്തെ തമിഴ് സിനിമ 'സിരുത്തൈ'യാണ്. കാർത്തി നായകനായ ഈ ചിത്രം സൂപ്പർഹിറ്റായിരുന്നു. അങ്ങിനെയാണ് ശിവ, 'സിരുത്തൈ' ശിവയായി മാറിയത്. കാർത്തിക്കും നല്ല പേര് നേടിത്തന്ന ചിത്രമായിരുന്നു 'സിരുത്തൈ'. പിന്നീട്  'വീരം', 'വേതാളം', 'വിവേകം', 'വിശ്വാസം', 'അണ്ണാത്തെ', 'കങ്കുവ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു 'സിരുത്തൈ' ശിവ. 

എന്നാൽ അവസാനമായി പുറത്തുവന്ന ' അണ്ണാത്ത', 'കങ്കുവ' എന്നീ ചിത്രങ്ങൾ വൻ പരാജയമായതിനാൽ 'സിരുത്തൈ' ശിവക്ക് അടുത്ത് ചിത്രങ്ങൾ സംവിധാനം ചെയ്യാനുള്ള അവസരങ്ങൾ ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് നടൻ കാർത്തി, തനിക്ക് ഒരു സൂപ്പർഹിറ്റ് ചിത്രം നൽകിയ 'സിരുത്തൈ' ശിവക്ക് ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം നൽകിയിരിക്കുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് കാർത്തിയുടെ ജേഷ്ഠനായ സൂര്യയാണെന്നും പറയപ്പെടുന്നുണ്ട്.

 സൂര്യ, 'സിരുത്തൈ' ശിവ കൂട്ടുകെട്ടിൽ പുറത്തുവന്ന  'കങ്കുവ'യിൽ കാർത്തിയും ഒരു കഥാപാത്രം അവതരിപ്പിച്ചിരുന്നു. കാർത്തി 'സിരുത്തൈ' ശിവക്ക് ചിത്രം  സംവിധാനം ചെയ്യാനുള്ള അവസരം നൽകിയതിനെ തുടർന്ന്  'സിരുത്തൈ' ശിവ ഇപ്പോൾ  അതിനായുള്ള സ്ക്രിപ്റ്റ് വർക്കിൽ തിരക്കിട്ടു പ്രവർത്തിച്ചു വരികയാണ് എന്നും പറയപ്പെടുന്നുണ്ട്. എന്നാൽ  'സിരുത്തൈ' ശിവയും, കാർത്തിയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം  കാർത്തി ഇപ്പോൾ അഭിനയിച്ചുവരുന്ന ചിത്രങ്ങളുടെ ചിത്രീകരണം കഴിഞ്ഞതിന് ശേഷമേ ഉണ്ടാകുകയുള്ളൂ എന്നും പറയപ്പെടുന്നുണ്ട്. 


LATEST VIDEOS

Latest