NEWS

ശിവകാർത്തികേയന് വില്ലനാകുന്ന 'ജയം' രവി

News

ശിവകാർത്തികേയൻ നായകനായി ഈയിടെ റിലീസായി, 300 കോടിയിലധികം കളക്ഷൻ നേടിയിട്ടുള്ള ചിത്രമാണ് 'അമരൻ'. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം എ.ആർ. മുരുഗദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശിവകാർത്തികേയൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലെത്തി. ഇതിന് പിന്നാലെയാണ്ശിവകാർത്തികേയൻ ഒരേ സമയം രണ്ട് ചിത്രങ്ങളിൽ അഭിനയിക്കാൻ പോകുന്നത്. അതിൽ ഒരു ചിത്രം 'ഡോൺ' എന്ന ചിത്രം സംവിധാനം ചെയ്ത സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ്. മറ്റൊന്ന് 'സുരറൈ പോട്രു' എന്ന ചിത്രം സംവിധാനം ചെയ്ത സുധ കൊങ്കരയുടെ ചിത്രമാണ്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന് താൽക്കാലികമായി 'SK-25' എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ ശിവകാർത്തികേയൻ്റെ നായികയായി അഭിനയിക്കുന്നത് തെലുങ്കിലെ പ്രശസ്ത നടിയായ ശ്രീലീലയാണ്. ഇത് താരത്തിന്റെ ന ആദ്യത്തെ തമിഴ് ചിത്രമാണ്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ ശിവകാർത്തികേയൻ്റെ വില്ലനായി തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ 'ജയം' രവിയാണ് അഭിനയിക്കുന്നത് എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. 'ജയം' രവി നായകനായി അഭിനയിച്ചു സൂപ്പർഹിറ്റായ 'താനിയൊരുവൻ' എന്ന ചിത്രത്തിൽ അരവിന്ദസാമി അവതരിപ്പിച്ചത് മാതിരിയായ ഒരു പവർഫുൾ വില്ലൻ കഥാപാത്രമായതിനാലാണത്രെ 'ജയം' രവി ഇതിൽ വില്ലനായി അഭിനയിക്കാൻ സമ്മതിച്ചത്. ജി.വി.പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായി ഏകദേശം 150 കോടിയിൽ ഒരുങ്ങാനിരിക്കുകയാണ് 'SK-25' . എന്നുള്ള റിപ്പോർട്ടും ഉണ്ട്.


LATEST VIDEOS

Top News