NEWS

രജിനികാന്തിനൊപ്പം ശിവകാർത്തികേയനും...

News

ജയിലറി'ന്റെ വിജയത്തിന് ശേഷം രജനികാന്ത് ഇപ്പോൾ 'ജയ്ബീം' എന്ന ചിത്രം സംവിധാനം ചെയ്ത    ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ 170-മത്തെ  ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തന്റെ 171-ാമത്തെ ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കാനിരിക്കുന്നത്. ഈ ചിത്രത്തിന്റെ ജോലികൾ അടുത്ത വർഷം ആരംഭിക്കാനിരിക്കെ ലോകേഷ് കനകരാജ് ഇപ്പോൾ അതിന്റെ തിരക്കഥ ഒരുക്കുന്ന തിരക്കിലാണ്. എന്നാൽ ഏറ്റവും പുതിയ വിവരം അനുസരിച്ച് ഈ ചിത്രത്തിൽ പ്രമുഖ തമിഴ് സിനിമാ  നടനും, സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കടുത്ത ആരാധകനുമായ ശിവകാർത്തികേയനും  ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ പോകുന്നു എന്നുള്ളതാണ്. ഈ സിനിമയിൽ നിരവധി താരങ്ങൾ  അണിനിരക്കുമെന്ന് ലോകേഷ് കനഗരാജ് നേരത്തെ പറഞ്ഞിരുന്നു. അടുത്തിടെ ലോകേഷ് കനകരാജും ശിവകാർത്തികേയനും ഒരുമിച്ച് കാണുകയും, ചിത്രം കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്നുള്ള   റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ട് രജനികാന്തിന്റെ 171-മത്തെ സിനിമയിൽ ശിവകാർത്തികേയൻ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത് തീരുമാനമായി എന്നാണു റിപ്പോർട്ട്. ശിവകാർത്തികേയന്റെ ഒരുപാട് കാലത്തെ ആഗ്രഹമാണ് രജനികാന്തിനോപ്പം അഭിനയിക്കുക എന്നുള്ളത്. അത് ലോഗേഷ് കനകരാജ് മുഖേന നടക്കാൻ പോകുകയാണ്.


LATEST VIDEOS

Top News